Rain Alert : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
അടുത്ത മൂന്ന് ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
THiruvananthapuram : ബംഗാൾ ഉൾക്കടലിൽ (Bay of Bengal) രൂപപ്പെട്ട ന്യൂനമർദ്ദം (Low - Pressure) ശക്തമാകുന്നു. ഇതിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് (Heavy Rain) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നിർദ്ദേശങ്ങൾ അനുസരിച്ച് അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ടും (Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ (Heavy Rain) മുന്നറിയിപ്പ് നൽകിയിട്ടുള്ള ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ കാരണം നവംബര്‍ മൂന്ന് വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ALSO READ: Kerala Rain Alert: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നവംബര്‍ ഒന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും (Kerala Rain) അതുപോലെ നാളെ (October 31) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജില്ലകളിൽ 24 മണിക്കൂറിൽ 115.5 മില്ലീ ലിറ്റർ മഴ ലഭിക്കുമെന്നാണ്. ജില്ലകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
ALSO READ: Rain Alert : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട് പിൻവലിച്ചു
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട നിനമര്ദം നിലവിൽ തമിഴ്നാട് തീരത്തിന് സമീപത്താണ് ഉള്ളത്. ഈ ന്യുനമര്ദം ശക്തിപ്പെടുന്നത് കേരളത്തിൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ നാളെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിൽ മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: Mullaperiyar dam | നീരൊഴുക്ക് കുറയുന്നില്ല; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
മുല്ലപ്പെരിയാർ അണക്കെട്ടിൽ (Mullaperiyar dam) ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ ഡാമിൻ്റെ മൂന്ന് ഷട്ടറുകളും വീണ്ടും ഉയർത്തി. പതിനൊന്ന് മണിയോടെയാണ് മൂന്ന് ഷട്ടറുകളും 70 സെ.മീ വിതം ഉയർത്തിയത്. ഷട്ടറുകൾ തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് (Water level) 138.90 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചത്.
ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഈ സാഹചര്യത്തിൽ തമിഴ്നാടിനോട് കൂടുതൽ വെള്ളം കൊണ്ടു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാതെ ജലനിരപ്പ് താഴ്ത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...