തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോടും വയനാടും നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മഴ ശക്തമായ സാഹചര്യത്തിലാണ് കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

കാലവർഷം ശക്തമായ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ തീരുമാനിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്ന് കളക്ടർമാർ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെ അവധി ബാധകമാണ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.


ALSO READ: സംസ്ഥാനത്ത് മഴ ശക്തമാകുന്നു; കോഴിക്കോട്ടും കണ്ണൂരും റെഡ് അലർട്ട്, ഏഴിടത്ത് ഓറഞ്ച് അലർട്ടും


അതേസമയം, അടുത്ത വെള്ളിയാഴ്ച പുതിയ ന്യൂനമർദ്ദം എത്തുമെന്നും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ ശക്തമാകും. ശക്തമായ മഴ തുടരുന്ന കോഴിക്കോടും കണ്ണൂരും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റ് അതിശക്തമാകാൻ സാധ്യതയുണ്ട്.


അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, പാലക്കാട് ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി പ്രദേശങ്ങളിലാണ് അഞ്ച് ദിവസത്തേക്ക് രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.