തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ തുടരുന്നു. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മലപ്പുറം, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ആലുവയിലും കളമശേരിയിലും വെള്ളക്കെട്ട് രൂക്ഷമാണ്. തൃശൂർ ജില്ലയിലും മഴക്കെടുതി തുടരുന്നു. കനത്ത മഴയിൽ കണ്ണൂർ വിമാനത്തിന്റെ ചുറ്റുമതിൽ തകർന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ തകർന്ന് വെള്ളം കുത്തിയൊഴുകി വീടുകളിൽ വെള്ളം കയറി. കല്ലേരിക്കരയിൽ വിമാനത്താവള കവാടത്തിന് സമീപത്തായിരുന്നു സംഭവം. ശക്തമായ മഴയിൽ വിമാനത്താവളത്തിൽ നിന്നും ഒഴുകിയെത്തിയ വെള്ളത്തിൻ്റെ സമ്മർദ്ദം കാരണം ചെങ്കല്ല് കൊണ്ട് നിർമിച്ച ചുറ്റുമതിൽ തകരുകയായിരുന്നു.


ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്


മതിൽ തകർന്ന സ്ഥലത്തുകൂടെ വെള്ളം കുത്തിയൊഴുകി സമീപത്തെ വീടുകളിലും ബൈക്ക് വർക്ക് ഷോപ്പിലും വെള്ളം കയറി. ഓട്ടോ ഡ്രൈവർ കെ. മോഹനൻ്റെ വീടിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറി വീട്ടുപകരണങ്ങളും വീട്ടുമുറ്റത്ത് പാകിയ ഇൻ്റർ ലോക്കും ഉൾപ്പെടെ നാശനഷ്ടമുണ്ടായി. വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്കും കാറിനും കേടുപാടുകളുണ്ടായി.


തൃശൂർ നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കോളേജ് റോഡിൽ വൻ മരം വീണ് രണ്ട് ​ഗുഡ്സ് ഓട്ടോറിക്ഷകൾ തകർന്നു. ഒരു ഓട്ടോറിക്ഷ പൂർണമായും ഒരെണ്ണം ഭാ​ഗികമായും തകർന്നു. പഴയ സിവിൽ ആശുപത്രി കോമ്പൗണ്ടിൽ നിന്നിരുന്ന കൂറ്റൻ മരത്തിന്റെ വലിയ ശിഖരമാണ്  റോഡിലേക്ക് വീണത്. മരത്തിനടിയിൽ പാർക്ക് ചെയ്തിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷകളിൽ ഒന്ന് പൂർണമായും ഒന്ന് ഭാ​ഗികമായും തകർന്നു.


ALSO READ: അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി


ഓട്ടോറിക്ഷകളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. മരം വീണതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടി. വൈദ്യുതി വിതരണം തടസപ്പെട്ടു. കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടിൽ തേക്കിൻകാട് മൈതാനിയിൽ നിന്നിരുന്ന മരം കടപുഴകി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വീണിരുന്നു. കളക്ടറേറ്റിന് സമീപവും കൂറ്റൻ മരം കടപുഴകി വീണിരുന്നു. ഇതേ തുടർന്ന് ടൗൺ വെസ്റ്റ്‌ സ്റ്റേഷന്റെ മതിൽ തകർന്നു. ചേറ്റുപുഴ റോഡിലും മരം വീണ് അപകടമുണ്ടായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.