Heavy Rain: വയനാട്ടിൽ ശക്തമായ മഴ; മുത്തങ്ങയിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തി
Heavy Rain In Wayanad: പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വയനാട്ടിൽ ഇന്ന് അവധിയാണ്.
വയനാട്: വയനാട്ടിൽ ശക്തമായ മഴ തുടരുന്നു. മുത്തങ്ങയിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തി. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വയനാട്ടിൽ ഇന്ന് അവധിയാണ്. ഇന്ന് പുലർച്ചെയോടെയാണ് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളം കയറി യാത്രക്കാർ ഒറ്റപ്പെട്ടത്.
ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ്, വനപാലക സംഘം, കെഎസ്ആർടിസി, സ്വകാര്യ വ്യക്തികളുടെ വാഹനങ്ങൾ എന്നിവയിൽ കുടുങ്ങിയ യാത്രക്കാരെയാണ് പുറത്തെത്തിച്ചത്. പുലർച്ചെ 12.15ഓടെ തുടങ്ങിയ ദൗത്യം 3.30ഓടെയാണ് പൂർത്തിയായത്.
ALSO READ: പെയ്തൊഴിയാതെ പേമാരി; ഓറഞ്ച് അലർട്ട് 4 ജില്ലകളിൽ, ഉയർന്ന തിരമാല മുന്നറിയിപ്പും
ഭക്ഷണമില്ലാതെ ബുദ്ധിമുട്ടിയവർക്ക് സുൽത്താൻ ബത്തേരി വികസനം വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിച്ചു നൽകി. കേടായ പല വാഹനങ്ങളും വനമേഖലയിൽ നിന്ന് പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല. നിലവിൽ വെള്ളക്കെട്ട് ഒഴിവായതിനാൽ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് താലൂക്കുകളിയായി 42 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 691 കുടുംബങ്ങളിൽ നിന്നായി 2305 ആളുകൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ളം കയറിയിട്ടുണ്ട്. ഇവിടെ താമസിക്കുന്ന ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.