പത്തനംതിട്ട: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അച്ചൻ കോവിൽ, മണിമലയാറുകളുടെ തീരങ്ങളിൽ പ്രളയസാധ്യതയെന്ന് (Flood) മുന്നറിയിപ്പ്. പ്രളയമുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ജല വിഭവ കമ്മീഷൻ ഓറഞ്ച് ബുള്ളറ്റിൻ പുറപ്പെടുവിച്ചു. ടൗട്ടെ ചുഴലിക്കാറ്റിന്റെ (Cyclone) പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മണിമലയാർ, അച്ചൻകോവിലാർ എന്നീ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാ​ഗ്രത (Alert) പുലർത്തണമെന്ന് ബുള്ളറ്റിനിൽ പറയുന്നു. കല്ലൂപ്പാറയിൽ മണിമലയാർ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂർ കൂടി കനത്ത മഴയും കാറ്റും തുടരും. ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രൂക്ഷമായ കടലാക്രമണമാണ് (Coastal Erosion) സംസ്ഥാനത്ത് തുടരുന്നത്.


ALSO READ: Tauktae ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറുകളിൽ കൂടുതൽ തീവ്രമായേക്കും; 5 സംസ്ഥാനങ്ങളിൽ രക്ഷ സേനയെ വിന്യസിച്ചു


അടുത്ത മണിക്കൂറുകളിൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിതീവ്രമായി മാറിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ​ഗോവ, മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിൽ അതിതീവ്രമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റ് അമ്നി ദ്വീപിന് സമീപത്ത് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലാണ് നീങ്ങുന്നത്. ​ഗോവ, മഹാരാഷ്ട്ര തീരത്ത് അപകടമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാകിസ്ഥാൻ, മാലിദ്വീപ് തുടങ്ങിയ അയൽരാജ്യങ്ങൾക്കും കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊച്ചി മുതൽ കറാച്ചി വരെയുള്ള തുറമുഖങ്ങളിലെല്ലാം അതീവ ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക