കടൽക്ഷോഭം രൂക്ഷം; വലിയതുറ കടൽ പാലത്തിന്റെ ഒരു ഭാഗം താഴ്ന്നു

അപകട സാധ്യത ഉള്ളതിനാൽ ഗേറ്റ് പൂട്ടിയിരിക്കുകയാണ്. ഒപ്പം പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.    

Written by - Ajitha Kumari | Last Updated : May 15, 2021, 12:50 PM IST
  • വലിയതുറ കടൽപാലത്തിൽ വിള്ളൽ
  • സംസ്ഥാനത്ത് മൊത്തത്തിൽ കടൽക്ഷോഭം അതിരൂക്ഷമാണ്.
  • നിലവിൽ ക്യാംപുകളിലേക്ക് മാറ്റുന്നവരെയെല്ലാം കൊറോണ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.
കടൽക്ഷോഭം രൂക്ഷം; വലിയതുറ കടൽ പാലത്തിന്റെ ഒരു ഭാഗം താഴ്ന്നു

തിരുവനന്തപുരം:  കനത്ത കടൽക്ഷോഭത്തെ തുടർന്ന് വലിയതുറ കടൽപാലത്തിന്റെ ഒരു ഭാഗം ചരിഞ്ഞ നിലയിലായി. പാലത്തിൽ വിള്ളലുണ്ടായതിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചത്.   

അപകട സാധ്യത ഉള്ളതിനാൽ ഗേറ്റ് പൂട്ടിയിരിക്കുകയാണ്. ഒപ്പം പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.  സംസ്ഥാനത്ത് മൊത്തത്തിൽ കടൽക്ഷോഭം അതിരൂക്ഷമാണ്.  കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് എറണാകുളം ചെല്ലാനത്ത് പതിനഞ്ചോളം പേരെ ക്യാമ്പുകളിലേക്ക് പാർപ്പിച്ചിട്ടുണ്ട്. 

Also Read: ഡിആർഡിഒയുടെ കൊറോണ മരുന്ന് അടുത്ത ആഴ്ച് രോഗികളിലേയ്ക്ക് 

രോഗികളെയും ഗർഭിണികളെയും ഇന്നലെ പോലീസിന്റെ നേതൃത്വത്തിൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. അഞ്ചടി പൊക്കത്തിൽ വെള്ളം ഉയർന്നുവെങ്കിലും ഇവിടെനിന്നും  ഭൂരിഭാഗം ആളുകളും ക്യാമ്പിലേക്ക് മാറാൻ തയ്യാറല്ല. അതുകൊണ്ടുതന്നെ  28 പേരടങ്ങുന്ന എൻഡിആർഎഫ് സംഘം ചെല്ലാനത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.

കൂടാതെ മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനായി അഞ്ച് ടോറസ് ലോറികളും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ ക്യാംപുകളിലേക്ക് മാറ്റുന്നവരെയെല്ലാം കൊറോണ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ കടവന്ത്രയിലെ എഫ്എൽടിസിയിലേക്ക് മാറ്റും. 

Also Read: അറബിക്കടലിൽ 'ടൗട്ടെ' രൂപപ്പെട്ടു; 5 ജില്ലകളിൽ Red Alert 

തൃശ്ശൂരിലും രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായി.  ഇതിനെ തുടർന്ന് തീരമേഖലകളായ എറിയാട്, ചാവക്കാട്, കയ്പമംഗലം എന്നിവിടങ്ങളിൽ കടൽ ആക്രമണം ഉണ്ടാകുകയും  നൂറിലേറെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു.   കൂടാതെ ചാവക്കാട്, കൊടുങ്ങല്ലൂർ മേഖലയിലും കടൽക്ഷോഭം രൂക്ഷമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News