THiruvananthapuram : സംസ്ഥാനത്ത് അതി ശക്തമായ മഴ (Heavy Rain) തുടരാൻ സാധ്യത. ഇന്നും നാളെയും കോഓഡി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് (Orange Alert) പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ വെള്ളിയാഴ്ച ഇടുക്കിയിലും (Idukki) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ തന്നെ ഇത് കൂടാതെ ആലപ്പുഴ, കോട്ടയം, എറണാകുളം , ഇടുക്കി. തൃശൂർ ജില്ലകളിൽ യെല്ലോ  അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .


ALSO READ: Kerala Heavy Rain : കനത്ത മഴയെ തുടര്‍ന്നുള്ള ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടുന്നതിന് സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി കെ.രാജന്‍


 കുറച്ച് ദിവസങ്ങള്ക്കി നീണ്ട് നിന്ന മഴയ്ക്ക് ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മഴയ്ക്ക് നേരിയ ശമനം രേഖപ്പെടുത്തിയിരുന്നു. മുമ്പ്  പാലക്കാട് മലമ്പുഴ അണക്കെട്ടിൽ ജല നിരപ്പ് ഉയരുന്നതിനാൽ ഒാറഞ്ച് അലർട്ട് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കനത്ത മഴയെ തുടർന്ന് കേരളത്തിൽന്റെ വിവിധ സ്ഥലങ്ങളിൽ ഗതാഗതവും കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ മുടങ്ങിയിരുന്നു.


ALSO READ: Kerala Rain Alert| മൂന്ന് ദിവസം കൂടി മഴ തുടർന്നേക്കാം, നാല് ജില്ലകൾക്ക് ഒാറഞ്ച് അലർട്ട്


 കോഴിക്കോട്,തൃശ്ശൂർ ജില്ലകളിലടക്കം ശക്തമായ വെള്ളക്കെട്ട് കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. അട്ടപ്പാടി ചുരത്തിൽ മരം വീണ് കഴിഞ്ഞ ദിവസം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇടുക്കിയുടെ മലയോര പ്രദേശങ്ങളിലേക്ക് നിലവിൽ രാത്രി യാത്രാ നിരോധനവും ഉണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.