തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് പ്രഖ്യാപിച്ചിരുന്ന സുരക്ഷാ മുന്നറിയിപ്പുകളിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് (Red Alert) പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അലർട്ടാണ് പിൻവലിച്ചത്. ഇന്നത്തെ അലർട്ടിൽ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്. തിരുവനന്തപുരത്ത് യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചു. ആലപ്പുഴ മുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്ന നാളത്തെ റെഡ് അലർട്ടിൽ (Red Alert) മാറ്റമില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഇന്ത്യൻ മെറ്ററോളജിക്കൽ ഡിപ്പാർട്ട്മെന്റ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം (Low Pressure) അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ന്യൂനമർദത്തിന്റെ സ്വാധീനം കൂടുതൽ അനുഭവപ്പെടുക. പതിനാറാം തിയതിയോടെ ന്യൂനമർദം ചുഴലിക്കാറ്റാകുമെന്നാണ് പ്രവചിക്കുന്നത്. കേരള തീരത്ത് നിന്ന് 500 കിലോമീറ്ററിനും 1000 കിലോമീറ്ററിനും ഇടയിലാണ് ഇപ്പോൾ ന്യൂനമർദം. ഇന്ന് വൈകിട്ടോടെ ന്യൂനമർദത്തിന്റെ സഞ്ചാരപാതയിൽ വ്യക്തത വരും. നിലവിലെ വിലയിരുത്തൽ അനുസരിച്ച് ചുഴലിക്കാറ്റ് ​ഗുജറാത്ത് തീരത്ത് കരതൊടാനാണ് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ 40 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.


ALSO READ: ന്യൂനമർദം ചുഴലിക്കാറ്റാകാൻ സാധ്യത, സംസ്ഥാനത്ത് 8 ജില്ലകളിൽ Red Alert പ്രഖ്യാപിച്ചു


ടൗട്ടേ ചുഴലിക്കാറ്റ് കേരള തീരം തൊടാൻ സാധ്യതയില്ലെങ്കിലും പലയിടങ്ങളിലും അതിതീവ്ര മഴ പെയ്യും. ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ അതീവ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മാറിത്താമസിക്കേണ്ട ഇടങ്ങളിൽ ഉള്ളവർ മാറിത്താമസിക്കാൻ തയ്യാറാകണം. കേരള തീരത്ത് മത്സ്യബന്ധനം പൂർണമായി നിരോധിച്ചിരിക്കുകയാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറിത്താമസിക്കണം. മത്സ്യബന്ധനോപാദികൾ സുരക്ഷിതമായി വയ്ക്കണം. അടച്ചുറപ്പിലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കണം.


ALSO READ: ന്യൂനമർദം: അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ Red Alert


ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുന്ന ഘട്ടത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ച് കടക്കാനോ നദി​കളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻ പിടിക്കാനോ ഇറങ്ങാൻ പാടില്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ ക‍ൃത്യമായി പിന്തുടരുകയും അനുസരിക്കുകയും വേണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.