തിരുവനന്തപുരം: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും കനത്ത മഴ ഉണ്ടാകാമെന്ന് റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ (Heavy Rain Alert) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.  മഴയ്ക്ക് കാരണം ശ്രീലങ്കൻ തീരത്തെ ചക്രവാതച്ചുഴിയാണ്.   ചക്രവാതച്ചുഴി കാരണം കിഴക്കൻ കാറ്റ് ശക്തമായതിനാൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. 


Also Read: Kerala Rains | ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി


ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യത തെക്കൻ കേരളത്തിലാണ്. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.  കൂടാതെ തിങ്കളാഴ്ചയോടെ ആൻഡമാനിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നും അത് പിന്നീട് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നുമാണ് റിപ്പോർട്ട് . 


കനത്ത മഴ (Heavy Rain) തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ജില്ലയിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്.  അതുകൊണ്ടുതന്നെ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള  ഗതാഗതം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചിട്ടുണ്ട്. 


Also Read: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു


വൃഷ്ടി പ്രദേശത്തെ ശക്തമായി മഴ മൂലം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാഞ അണക്കെട്ടിൻറെ ഒരു ഷട്ടർ കൂടി തുറന്നിട്ടുണ്ട്. രണ്ടു ഷട്ടറുകൾ 30 സെൻ്റിമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. ഇതുവഴി സെക്കൻറിൽ 798 ഘനയടി വെള്ളം വീതം പെരിയാറിലേക്ക് ഒഴുകും. 


ഇതിനിടയിൽ 2300 ഘയനടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. 141.45 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഒപ്പം ഇടുക്കി ഡാമിലെജലനിരപ്പ് 2400.56 അടിയായി ഉയർന്നു. 


Also Read: Horoscope November 26, 2021: ഇന്ന് മിഥുനം, വൃശ്ചികം രാശിക്കാർ വാഹനമോടിക്കുമ്പോൾ സൂക്ഷിക്കുക, അപകടത്തിന് സാധ്യത


2401 അടിയിലെത്തുമ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കേണ്ടത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെടുങ്കണ്ടം കല്ലാർ അണക്കെട്ട് തുറക്കാൻ ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയെങ്കിലും നീരൊഴുക്ക് കുറഞ്ഞതോടെ തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു. 


ഇത് കൂടാതെ കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് നിരോധനം (Night Travel Ban) ഏർപ്പെടുത്തിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈ