ഇടുക്കി: മഴ മുന്നറിയിപ്പിനെ (Rain Alert) തുടർന്ന് ജില്ലയിൽ രാത്രിയാത്രയ്ക്ക് നിരോധനം (Night Travel Ban) ഏർപ്പെടുത്തി. ഓറഞ്ച് അലർട്ടാണ് (Orange Alert) ഇടുക്കിയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്താനുള്ള നടപടി. നാളെ രാവിലെ ഏഴ് മണി വരെ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ (District Collector) അറിയിച്ചിട്ടുണ്ട്. ഇടുക്കിയിലെ (Idukki) ഹൈറേഞ്ച് മേഖലയിൽ മഴ ശക്തമായിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് അടുത്ത 5 ദിനസത്തേക്ക് മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി കൂടാതെ 4 ജില്ലകളിൽ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെ ഉള്ള 4 ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Also Read: Kerala Weather Updates | സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിലെ ഓറഞ്ച് അലേർട്ട്
ജലനിരപ്പ് 823.60 മീറ്റർ എത്തിയാൽ ഇടുക്കി കല്ലാർ ഡാം തുറന്നേക്കും. 822.20 മീറ്റർ ആണ് ഇപ്പോൾ ജലനിരപ്പ്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ പുതിയ ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യതയുണ്ട് . പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ന്യൂനമർദ്ദം ശ്രീലങ്ക, തെക്കൻ തമിഴ് നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
Also Read: Mofia suicide case | മൊഫിയയുടെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
കേരളത്തിൽ (Kerala) നവംബർ 25 മുതൽ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും (Heavy Rain) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. വിവിധ കാലാവസ്ഥാ മോഡലുകൾ പ്രകാരമുള്ള മഴ സാധ്യതാ പ്രവചനമനുസരിച്ചും രണ്ടു ദിവസം ശക്തമായ മഴ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...