മലപ്പുറം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ (Heavy Rain) വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു (Children died). മലപ്പുറത്തെ കരിപ്പൂരിലാണ് (Karipur) സംഭവം. ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കരിപ്പൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് കനത്ത മഴയിൽ തകർന്നത് (Building Collapsed in Rain). പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടമുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലപ്പുറം (Malappuram) ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ അതിശക്തമായ മഴയായിരുന്നു. മുഹമ്മദ് കുട്ടിയുടെ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് വീട് തകര്‍ന്നതെന്നാണ് വിവരം. അപകടം നടന്ന ഉടൻ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും രണ്ട് കുട്ടികളുടെയും ജീവന്‍ രക്ഷിക്കാനായില്ല.


Also Read: Kerala Rain Alert: സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു


അതേസമയം പാലക്കാട് ജില്ലയിലും ഇന്നലെ മുതൽ കനത്ത മഴയാണ്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരവും കല്ലുംവീണ് ഗതാഗതം തടസപ്പെട്ടു. പത്താം വളവിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മണ്ണിടിഞ്ഞത്. മരവും കല്ലുമെല്ലാം നീക്കി ഗതഗാത തടസം മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മണ്ണാര്‍ക്കാടുനിന്ന് ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ മുറിച്ചുനീക്കി. എന്നാല്‍ പാറക്കല്ലുകള്‍ നീക്കാന്‍ കഴിഞ്ഞിട്ടില്ല.


Also Read: Kerala Rain Alert: സംസ്ഥാനത്ത് മഴ കടുക്കും; 2 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് 


കനത്ത മഴയും പ്രകൃതി ദുരന്ത ഭീഷണിയും മുന്നില്‍ക്കണ്ട്  ഇടുക്കി ജില്ലയില്‍ വ്യാഴാഴ്ച വരെ രാത്രികാല യാത്ര നിരോധിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ കനത്ത മഴയ്ക്കും മണ്ണിടിച്ചില്‍ ഭീഷണിയ്ക്കും സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ജില്ലയില്‍  വിവിധ സ്ഥലങ്ങളില്‍  കനത്ത മഴ തുടരുകയാണ്.  


Also Read: PM Modi On Nedumudi Venu's Demise: നെടുമുടി വേണുവിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായി (Heavy Rain)  തുടരുകയാണ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശ്ശൂര്‍, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 


Also Read: Heavy Rain: കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും; ഇടുക്കിയില്‍ വ്യാഴാഴ്ച വരെ രാത്രികാല യാത്ര നിരോധിച്ചു


സംസ്ഥാനത്ത് (Kerala) ഒക്ടോബര്‍ 15 വരെ ശക്തമായ മഴ തുടരുമെന്നാണ്  കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ (India Meteorological Department) അറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളം, Karnataka, ലക്ഷദ്വീപ് തീരങ്ങളിലും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും Kanyakumari തീരങ്ങളിലും മാലദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിന്  സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയിലായിരിക്കും കാറ്റ് വീശുക. ആ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളിലുള്ളവര്‍ മത്സ്യബന്ധനത്തിന് (Fishing) പോകരുതെന്നും നിര്‍ദേശമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.