തൃശൂർ: തൃശൂരിലെ വിവിധ മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. പുതുക്കാട്, വരന്തരപ്പിള്ളി, ചെങ്ങാലൂര്‍ കുണ്ടുകടവ്, ആറ്റപ്പിള്ളി പ്രദേശങ്ങളിൽ ഞായറാഴ്ച രാവിലെ ആഞ്ഞടിച്ച മിന്നല്‍ ചുഴലിയിലാണ് വ്യാപക നാശനഷ്ടമുണ്ടാക്കിയത്. എസ്എൻ പുരം ഒല്ലൂക്കാരൻ പോൾ, കൊരട്ടിക്കാരൻ അമ്മിണി, ചുള്ളിപ്പറമ്പിൽ മനോജ്, നന്തിപുലം മൂക്കുപറമ്പിൽ അശോകൻ എന്നിവരുടെ വീടിന് മുകളിൽ മരം വീണു.


COMMERCIAL BREAK
SCROLL TO CONTINUE READING

എറിയക്കാട് ഗിരീഷിന്റെ മുന്നൂറിലധികം കുലച്ച ഏത്ത വാഴകൾ ഒടിഞ്ഞുവീണു. പുതുക്കാട് പഞ്ചായത്തിലെ കുണ്ടുകടവ് പ്രദേശത്ത് ശക്തമായ കാറ്റിൽ മരം വീണ് ആറ് വീടുകൾക്ക് ഭാഗിക നാശം ഉണ്ടായി. നന്തിപുലം വടാത്തല വിജയൻ്റെ വീടിൻ്റെ മുകളിലേക്ക് കവുങ്ങുകൾ വീണ് ഓട് തെറിച്ച് വിജയൻ്റെ ഭാര്യ രുക്മിണിക്ക് കാലിന് പരിക്കേറ്റു.


 ALSO READ: ഗുരുവായൂർ നെന്മിനിയിൽ മിന്നൽ ചുഴലി; വൻ നാശനഷ്ടം


കോറ്റുകുളം സുരേഷിന്റെ കാറിനു മുകളിലേക്ക് മരം വീണ് കേടുപാടുകൾ സംഭവിച്ചു. തോട്ടത്തിൽ മോഹനൻ എന്നയാളുടെ  വീടിന്റെ ഷീറ്റിട്ട മേൽക്കൂര പറന്നു പോയി. പ്രദേശത്തെ വൈദ്യുതി ലൈനുകളും വ്യാപകമായി നശിച്ചതോടെ ജനജീവിതം ബുദ്ധിമുട്ടിലായി. ചെങ്ങാലൂരിൽ റോഡിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്‌ഫോർമർ ചരിഞ്ഞതും വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുന്നു.


പുതുക്കാട് എംഎൽഎ കെ രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തിയിട്ടുണ്ട്. കാർഷിക മേഖലയിലെ വിളനാശമടക്കം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രദേശത്ത് ശക്തമായ മഴയും കനത്ത കാറ്റും തുടരുകയാണ്. സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോടും മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.