Kerala Rain: ഗുരുവായൂർ നെന്മിനിയിൽ മിന്നൽ ചുഴലി; വൻ നാശനഷ്ടം

Cyclone: മരങ്ങളും വൈദ്യുതി പോസ്റ്റുകളും റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Written by - Zee Malayalam News Desk | Last Updated : Jul 14, 2024, 08:26 PM IST
  • നിരവധി വീടുകൾക്ക് കേടുപാടു പാടുകൾ സംഭവിച്ചു
  • നിരവധി മരങ്ങൾ കടപുഴി വീണു
  • വൈദ്യുതി പോസ്റ്റുകൾ പൊട്ടിവീണു
Kerala Rain: ഗുരുവായൂർ നെന്മിനിയിൽ മിന്നൽ ചുഴലി; വൻ നാശനഷ്ടം

തൃശൂർ: ഗുരുവായൂർ നെന്മിനിയിൽ മിന്നൽ ചുഴലിയിൽ വൻ നാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടു പാടുകൾ സംഭവിച്ചു. നിരവധി മരങ്ങൾ കടപുഴി വീണു. വൈദ്യുതി പോസ്റ്റുകൾ പൊട്ടിവീണു. നെന്മിനി ബലരാമ ക്ഷേത്രം റോഡിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിൽ പാകിയ ഓടുകളും ഷീറ്റുകളും പറന്നു പോയി.

ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മരങ്ങളും വൈദ്യുതി പോസ്റ്റുകളും റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഗതാഗതം പുന:സ്ഥാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ALSO READ: സംസ്ഥാനത്ത് കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടിമാലി പീച്ചാട് കനത്ത മഴയ്ക്കിടെ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. മാമലക്കണ്ടം എളംബ്ലാശ്ശേരി സ്വദേശി ശാന്തയാണ് മരിച്ചത്. ഏലത്തോട്ടത്തിലെ ജോലിക്കിടെ ശാന്തയുടെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്. തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി മരം ഒടിഞ്ഞ് വീഴുകയായിരുന്നു.

മരം ഒടിഞ്ഞ് വീഴുന്നതിനിടെ ശാന്തക്ക് ഓടി മാറാൻ കഴിയാതെ വരികയും മരത്തിനടിയിൽപ്പെടുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റ ശാന്തയെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News