Kerala Rain Alert: സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Rain Alert: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കനത്ത മഴ (Heavy Rain) തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
തിരുവനന്തപുരം: Kerala Rain Alert: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കനത്ത മഴ (Heavy Rain) തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യ-വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നാണ് റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നത്. മഴ കടുക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലർട്ടിന് സമാനമായ ജാഗ്രതയാണ് എല്ലാ ജില്ലകളിലും തുടരുന്നത്.
കനത്ത തുടർന്ന് ജലനിരപ്പ് സാഹചര്യത്തിൽ 8 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില ജില്ലകളിൽ ഇന്നലെ രാത്രി മുതൽ മഴയ്‌ക്ക് നേരിയ ശമനമുണ്ടായിരുന്നുവെങ്കിലും ജാഗ്രത തുടരണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
കനത്ത മഴയെ (Heavy Rain In Kerala) തുടർന്ന് ഇന്ന് എൻഡിആർഎഫിന്റെ നാല് യൂണിറ്റുകൾ കൂടി ഇന്ന് സംസ്ഥാനത്ത് എത്തും. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മൂലം പടിഞ്ഞാറൻ കാറ്റ് കേരളാ തീരത്ത് ശക്തമായതാണ് മഴ തുടരാൻ കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്ര റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ബുധനാഴ്ചയോടെ അറബിക്കടലിൽ ഗോവ മഹാരാഷ്‌ട്ര തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്.
ശക്തമായ മഴ (Heavy Rain Alert) മുന്നറിയിപ്പിനെ തുടർന്ന് സർവകലാശാല പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. കേരള സർവകലാശാലയും മഹാത്മ ഗാന്ധി സർവകലാശാലയും സാങ്കേതിക സർവകലാശാലയും ആരോഗ്യ സർവകലാശാലയും ഇന്നത്തെ പരീക്ഷകൾ മാറ്റിവെച്ചതായി നേരത്തെ അറിയിച്ചിട്ടുണ്ട്. പരീക്ഷയുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...