ദുബായ്: T20 World Cup Final: ഐസിസി ടി20 ലോകകപ്പ് 2021ലെ (ICC T20 World Cup) അവസാന മത്സരത്തിൽ ന്യൂസിലൻഡിനെ 8 വിക്കറ്റിന് തോൽപിച്ച് ഓസ്‌ട്രേലിയ. ആദ്യം ടോസ് നേടിയ ഓസ്‌ട്രേലിയ ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 4 വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തിരുന്നു, മറുപടിയിൽ ഓസ്‌ട്രേലിയ ന്യൂസിലാന്റിനെ എട്ട് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ഏകപക്ഷീയമായി വിജയിച്ചു. ഇതോടെ കംഗാരു ടീം ആദ്യമായി ടി20 ലോകകപ്പ് കിരീടം (ICC T20 World Cup) നേടി.
Smiles all round as Australia become the champions of the #T20WorldCupFinal #T20WorldCup | @emirates pic.twitter.com/O7XHxUZjZm
— ICC (@ICC) November 14, 2021
2015 ഏകദിന ലോകകപ്പ് ഫൈനലിന്റെ ചരിത്രം വീണ്ടും ആവർത്തിക്കുന്നത് നമ്മൾ ഇവിടെ കണ്ടു. ചിരവൈരികളായ കിവീസിനെ പരാജയപ്പെടുത്തി കംഗാരുകൾ ആദ്യമായി ടി 20 ലോകകപ്പിൽ മുത്തമിട്ടു. മെൽബണിൽ നടന്ന 2015 ഏകദിന ലോകപ്പിന്റെ ഫൈനലിൽ ന്യൂസിലാന്റിനെ മുട്ടുകുത്തിച്ചാണ് ഓസീസ് കിരീടം നേടിയത്. അതിന്റെ തനിയാവർത്തനമാണ് ദുബായിലും കണ്ടത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 172 റൺസ് എടുത്തിരുന്നു. ന്യൂസിലൻഡിന്റെ ബാറ്റ്സ്മാൻമാർ വളരെ പതുക്കെയാണ് തുടങ്ങിയത്, എന്നാൽ പിന്നീട് ലീഡ് നേടുന്നതിനിടയിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഉജ്ജ്വലമായ ഇന്നിംഗ്സ് കളിച്ചു.
Cometh the hour, cometh the man #T20WorldCup #T20WorldCupFinal #NZvAUS https://t.co/izY06065p7
— ICC (@ICC) November 14, 2021
The moment which whole of Australia has been waiting for #T20WorldCup #T20WorldCupFinal pic.twitter.com/ypDqfMRWFe
— ICC (@ICC) November 14, 2021
ന്യൂസിലാന്റ് ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യം ഓസ്‌ട്രേലിയ ഏഴ് പന്തുകൾ അവശേഷിക്കെ അനായാസം മറികടന്നു. വാർണറുടെ ഇന്നിങ്‌സാണ് ഓസ്‌ട്രേലിയയുടെ വിജയത്തിന് അടിത്തറ പാകിയത്. ക്യാപ്റ്റൻ ആരൺ ഫിഞ്ച് (5) തുടക്കത്തിൽ പോയെങ്കിലും ഡേവിഡ് വാർണറും മിച്ചൽ മാർഷും നടത്തിയ കരുത്തുറ്റ പ്രകടനമാണ് കംഗാരുകളെ വീണ്ടും വിശ്വവിജയികളാക്കിയത് (ICC T20 World Cup) എന്നത് ശ്രദ്ധേയമാണ്.
വാർണർ 53 റൺസ് നേടിയപ്പോൾ, മാർഷ് 77 റൺസുമായി പുറത്താവാതെ നിന്നു. വാർണർ 38 പന്തുകളിൽ നിന്നാണ് 53 എന്ന സ്‌കോർ നേടിയത്. മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും ഈ ഇടംകയ്യൻ അടിച്ചെടുത്തു. നാലാമനായി ഇറങ്ങിയ ഓൾറൗണ്ടർ ഗ്ലൻ മാക്‌സ്‌വൽ പുറത്താവാതെ വിജയം വരെ ക്രീസിൽ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. നായകൻ കെയ്ൻ വില്യംസന്റെ വെടിക്കെട്ട് പ്രകടനമാണ് കിവീസിനെ ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്. വില്യംസൺ 48 പന്തുകളിൽ നിന്ന് 10 ബൗണ്ടറിയും മൂന്ന് സിക്സറും ഉൾപ്പെടെ 85 റൺസ് നേടി. ഇതോടെ ക്യാപ്റ്റനെന്ന നിലയിൽ ടി20 ലോകകപ്പിന്റെ ഫൈനലിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും കെയ്ൻ വില്യംസൺ മാറി.
ടോസ് നേടിയ ഓസീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ബാറ്റിങ് തുടങ്ങിയ കിവീസിന് സ്‌കോർ 28 ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ഡാരിൽ മിച്ചൽ ആയിരുന്നു ആദ്യം പുത്തായത്.
As each game came and went Australia have only gotten better and tonight get to celebrate and basque in winning the #T20WorldCupFinal@RoyalStagLil | #InItToWinIt | #T20WorldCup pic.twitter.com/xaCwwydxgN
— ICC (@ICC) November 14, 2021
പകരം ക്രീസിലെത്തിയ കെയ്ൻ വില്യംസൺ, മാർട്ടിൻ ഗുപ്തിലുമായി ചേർന്ന് റൺറേറ്റ് മെല്ലെ ഉയർത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
എന്തായാലും ഇതോടെ 2021ലെ ഐസിസി ടി20 ലോകകപ്പിൽ (ICC T20 World Cup) ലോകത്തിന് ഒരു പുതിയ ചാമ്പ്യനെ ലഭിച്ചു. നേരത്തെ 2010 ലെ ലോകകപ്പിൽ ഓസ്‌ട്രേലിയ ഫൈനലിലെത്തിയിരുന്നുവെങ്കിലും അവർക്ക് ഇംഗ്ലണ്ടിൽ നിന്നും തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...