Thuruvananthapuram: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്  (Heavy Rain) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ  മുന്നറിയിപ്പ് .


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്നറിയിപ്പിന്‍റെ   അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചു . ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത് . പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്. 


Also read: Heavy Rain: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും, 4 ജില്ലകളില്‍ Red Alert


ഒക്ടോബര്‍ ഒന്‍പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി . ന്യൂനമര്‍ദം രൂപപ്പെട്ടാല്‍ അത് ആന്ധ്രാ-ഒഡീഷാ തീരത്തേക്ക് നീങ്ങി തീവ്ര ന്യൂനമര്‍ദ്ദം വരെയാകാന്‍ സാധ്യതയുണ്ട് . ഇതിന്‍റെ  സ്വാധീനത്തിലാണ് കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതായി   കേന്ദ്ര കാലാവസ്ഥാ വകുപ്പ്  അറിയിക്കുന്നത്.


 അതേസമയം, കേരള തീരത്ത് നിലവില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല.