സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ (Indian meteorological department - IMD) മുന്നറിയിപ്പ്.
കേരളത്തില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലയോര മേഖലയിലും തീരദേശ മേഖലയിലും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ശക്തമായ മഴയില്‍ ജലനിരപ്പുയരുന്നതിനാല്‍ ഇടുക്കി പൊന്‍മുടി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. അണക്കെട്ടിന്‍റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും പ്രദേശവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് (waterlogging) പ്രശ്നത്തില്‍ ഇടപെട്ട് ഹൈക്കോടതി, വിഷയത്തില്‍ ജില്ലാ കളക്ടറോടും കോര്‍പറേഷന്‍ സെക്രട്ടറിയോടും ഹൈക്കോടതി റിപ്പോർട്ട് തേടി.