തിരുവനന്തപുരം: സംസ്ഥാനത്ത്  വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനാണ് സാധ്യത. കൂടാതെ, അടുത്ത  5  ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ  മുന്നറിയിപ്പില്‍ പറയുന്നത്.  


അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.  അറബിക്കടലില്‍ തെക്കുകിഴക്കന്‍ ഭാഗത്താണ് ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ വരുന്ന ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.


തിരുവനന്തപുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും ഇന്ന് രാവിലെ മുതല്‍ തന്നെ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മലയോര മേഖലയില്‍ മഴ ശക്തമായത് കാരണം അരുവിക്കര ഡാമിന്‍റെ ഷട്ടര്‍ തുറക്കുകയും ചെയ്തു.  


വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. ഇതോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.  ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Also read: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത, 3 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ലേര്‍​ട്ട്


മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട്  പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, എറണാകുളം, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട്, ആലപ്പുഴ എന്നീ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.


Also read: ജോസ് കെ മാണി ഏതു പക്ഷത്തേയ്ക്ക്? ഇന്നറിയാം....!!