തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച (Heavy rain) സാഹചര്യത്തില്‍ എല്ലാ പോലീസ് സേനാംഗങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് (DGP Anil Kant). മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാൽ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് (Rescue operations) തയ്യാറായിരിക്കാനും നിര്‍ദ്ദേശമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങള്‍, വെളിച്ച സംവിധാനം എന്നിവയും കരുതും.


ALSO READ: Heavy rain | പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; അതിശക്ത മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്


താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകും. ആവശ്യത്തിന്  ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ മറ്റ് ഉപകരണങ്ങളും ശേഖരിക്കാന്‍ എല്ലാ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ഇത് ശക്തിപ്രാപിച്ച് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. ഇതിന്റെ ഫലായി തെക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. കേരളതീരത്തും അതിനോട് ചേർന്ന് കിടക്കുന്ന  തെക്ക് -കിഴക്കൻ അറബിക്കടലിലും നാളെ (നവംബർ 14) വരെയും  ഗൾഫ് ഓഫ് മാന്നാറിലും കന്യാകുമാരി പ്രദേശത്തും ഇന്ന് (നവംബർ 13) വരെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ കേരള തീരത്തും മറ്റ് പ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


ALSO READ: Heavy Rain in Trivandrum : തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് മണ്ണിടിഞ്ഞു വീണു, രണ്ട് ട്രെയിനുകൾ റദ്ദാക്കി


തിരുവനന്തപുരത്ത് അതിശക്തമായ മഴയാണ് തുടരുന്നത്. നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിതുര, പൊൻമുടി, നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളിൽ ശക്തമായ മഴയാണ്. വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി.


കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം-നാ​ഗർകോവിൽ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ​ഗതാ​ഗതം പൂർണമായും തടസ്സപ്പെട്ടു. രണ്ട് ട്രെയിനുകൾ പൂർണമായും 10 ട്രെയിനുകൾ ഭാ​ഗികമായും റദ്ദാക്കി. നെയ്യാറ്റിൻകരയിൽ റോഡിന്റെ  ഒരുഭാ​ഗം ഇടിഞ്ഞ് വീണു. ഇതോടെ പാലം അപകടാവസ്ഥയിലായി. വാഹനങ്ങൾ വഴിതിരിച്ച് വിട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.