Helicopter Crash : കൊച്ചി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു; മൂന്ന് പേർക്ക് പരിക്ക്
Kochi Airport Helicopter Crash : പരിശീലന പറക്കലിന് ഉയർന്ന് തുടങ്ങിപ്പോഴായിരുന്നു അപകടം സംഭവിക്കുന്നത്. മൂന്ന് പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്
കൊച്ചി : നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്ന് വീണു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് സംഭവം നടക്കുന്നത്. മൂന്ന് പേർക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ട്. പരിശീലന പറക്കലിനിടെയാണ് അപകടം.
ഹെലികോപ്റ്ററിനുള്ളിൽ ഉണ്ടായിരുന്ന മൂന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. പരിശീലന പറക്കലിനായി പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. അധികം ഉയരത്തിലേക്ക് ഹെലികോപ്റ്റർ പറന്ന് ഉയരുന്നതിന് മുമ്പാണ് അപകടം ഉണ്ടായത്. റൺവെയ്ക്ക് അഞ്ച് മീറ്റർ അകലെയായിട്ടാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇതെ തുടർന്ന് കൊച്ചി വിമാനത്താവളത്തിന്റെ റൺവെ താൽക്കാലികമായി അടച്ചിട്ടു. ഹെലികോപ്റ്റർ നീക്കയതിന് ശേഷം റൺവെ ഉടൻ തുറക്കുന്നതാണ്.
ALSO READ : Heavy Rain: തൃശൂരിന് പിന്നാലെ കൊച്ചിയിലും കാറ്റും മഴയും ശക്തം; വ്യാപക നാശനഷ്ടം
അപകടത്തിൽ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്കേറ്റ് പരിക്ക് ഗുരുതരമല്ല. ഇവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടം കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. വിമാനത്താവളത്തിന്റെ ഭാഗത്ത് നിന്നും പരിശോധന ഉണ്ടാകുമെന്ന് സിയാലും വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...