ന്യൂഡല്‍ഹി:രാജ്യതലസ്ഥാനത്തെ കലാലയങ്ങളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സഹായം ചെയ്യുന്നതിനായി 
യുവ കൈരളി സൗഹൃദ വേദി ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചിരുന്നു,വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍,താമസ സൗകര്യം എന്നീ കാര്യങ്ങളില്‍ 
യുവ കൈരളിയുടെ സഹായം ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ  മറ്റു വിദ്യാഭ്യാസ-വൈജ്ഞാനിക കേന്ദ്രങ്ങളിൽ നിന്ന് ഏറെ വിഭിന്നമാണ് ഡൽഹി.ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചടത്തോളം ഡൽഹി 
തുറന്നു നൽകുന്ന അക്കാദമികവും തൊഴിൽപരവുമായ അവസരങ്ങളുടെ ലോകം അതിരുകളില്ലാത്തതാണ്.
 ലോകത്തിലേ തന്നെ എണ്ണം പറഞ്ഞ സർവ്വകലാശാലകളും കലാലയങ്ങളും സ്ഥിതി ചെയ്യുന്ന ദൽഹി ഒരു വിദ്യാർത്ഥിക്ക് നൽകുന്ന അവസരങ്ങള്‍ 
സമാനതകളില്ലാത്തതാണ്. അതോടൊപ്പം, സാധാരണക്കാർക്കും താങ്ങാനാവുന്ന ചുരുങ്ങിയ പഠന-ജീവിത ചിലവുകളും ഡൽഹിയുടെ പ്രത്യേകതകളാണ്. 
ഡൽഹി യുണിവേഴ്സിറ്റിയുടെ കീഴിലുള്ള മികവുറ്റ അനവധി കലാലയങ്ങളില്‍  നിന്ന് മാനവിക-ശാസ്ത്ര വിഷയങ്ങളിൽ ബിരുദങ്ങൾ സമ്പാദിച്ച് ഒരോ 
വർഷവും പുറത്തിറങ്ങുന്ന വിദ്യാർത്ഥികളാണ് രാജ്യത്തിന്‍റെ  ഭാഗധേയം നിർണ്ണയിക്കുന്നത്. ഒപ്പം, മാനവിക വിഷയങ്ങൾക്ക് അനന്തമായ ഉപരിപഠന 
സാദ്ധ്യതകൾ നൽകിക്കൊണ്ട് ജെഎൻയു എന്ന ജവഹർലാൽ നെഹ്റു സര്‍വ്വകലാശാലയും ഡല്‍ഹി യൂണിവേഴ്സിറ്റിയുമുണ്ട്.


ഇതിൽ, ആഗോളതലത്തിൽ തന്നെ മികവിന്റെ കേന്ദ്രമായി കണക്കാക്കപ്പെടുന്ന ഡൽഹി യൂണിവേഴ്സിറ്റിയിൽ 2020-21 അദ്ധ്യയന വർഷത്തിലേക്കുള്ള 
പ്രവേശനത്തിന്റെ നടപടി ക്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും മികച്ച സർവ്വകലാശാലയായ DU, 
ഏഷ്യയിലെ തന്നെ ശ്രദ്ധേയമായ വിദ്യാഭ്യാസ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. 78 കലാലയങ്ങളിലായി 84 വ്യത്യസ്ത ഡിപ്പാർട്ട്മെന്റുകളാണ് ഈ സർവ്വകലാശാലക്ക് കീഴിൽ പ്രവർത്തിക്കുന്നത്. 
ഉന്നതമായ അക്കാദമിക നിലവാരത്തിനും മികച്ച ഇൻഫ്രാസ്ട്രക്ച്ചറിനുമൊപ്പം, വിദ്യാർത്ഥികൾക്ക് തങ്ങളുടെ വ്യക്തിത്വ വികാസത്തിനും പാഠ്യേതര 
പ്രവർത്തനങ്ങൾക്കും മറ്റെങ്ങും കിട്ടാത്ത അവസരങ്ങളുടെ ഭൂമികയാണ് വാഗ്ദാനം ചെയ്യുന്നത്. 


Also Read:കേരള പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.13%


 


സിവിൽ സർവ്വീസ്, മാധ്യമ-നിയമ രംഗങ്ങൾ തുടങ്ങിയവ ലക്ഷ്യമാക്കി പഠിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരവും കൂടിയാണ്. 
ഡൽഹിയിലെ യൂണിവേഴ്സിറ്റികളിലെ  പഠനകാലയളവിൽ കൈവരുന്ന ദേശീയ വീക്ഷണവും അക്കാദമിക-സാംസ്കാരിക മേഖലകളിലെ ഉന്നത ശ്രേണിയിലുള്ള 
വ്യക്തിതിത്വങ്ങളോടുള്ള ബന്ധങ്ങളും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ മുതൽക്കൂട്ടാകുന്നു.
അറിവിന്റെയും അനുഭവങ്ങളുടെയും മികവിന്റേയും അവസരങ്ങളുടെയും ഇന്ദ്രപ്രസ്ഥത്തിലേക്ക് വിദ്യാർത്ഥികളെ വഴി നടത്താൻ വേണ്ടിയാണ് 
 'യുവ കൈരളി സുഹൃദവേദി' എന്ന വിദ്യാര്‍ഥി കൂട്ടായ്മ രംഗത്തിറങ്ങിയത്.


.സർവ്വകലാശാല പ്രവേശനം, താമസ സൗകര്യം തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ മുതൽ ഭാഷാ പരിമിതി മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വരെ,  
മലയാളി വിദ്യാർത്ഥികൾ ദൽഹിയിൽ നേരിടേണ്ടി വരുന്ന എല്ലാ പ്രശ്നങ്ങളിലും അവർക്ക് കൈത്താങ്ങായി പ്രവർത്തിച്ചു വരികയാണ് 
'യുവ കൈരളി സൗഹൃദവേദി'.ജെഎന്‍യു വിദ്യാര്‍ഥിയായ പിഎ ശബരീഷ് ആണ് ഈ കൂട്ടായ്മയുടെ അധ്യക്ഷന്‍.