2019-2020 വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 85.13% ആണ് വിജയശതമാനം.
ഏറണാകുളം ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്- 89.02%. കുറവ് കാസര്‍ഗോഡ് ജില്ലയ്ക്കാണ്- 78.68%. 18,510 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയത്തിലും എപ്ലസ് നേടിയത്. 234 വിദ്യാര്‍ത്ഥികള്‍. 114 സ്കൂളുകള്‍ക്ക് 100% വിജയം നേടി.
CBSE പത്താം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു!
സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാ(C Raveendranath)ണ് പരീക്ഷഫലം പ്രഖ്യാപിച്ചത്. 3,75,655 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 3,19,782 പേരാണ് വിജയിച്ചത്.
സ്കൂള്‍ വിഭാഗത്തിലെ വിജയ ശതമാനം:
സര്‍ക്കാര്‍ സ്കൂള്‍ - 82.19%
എയ്ഡഡ് സ്കൂള്‍ - 88.01%
അണ്‍ എയ്ഡഡ്സ്കൂള്‍ - 81.33%
സ്പെഷ്യല്‍ സ്കൂള്‍ - 100%
ടെക്നിക്കല്‍ സ്കൂള്‍ - 87.94%
കലാമണ്ഡലം -98.75%
വിവിധ സബ്ജറ്റ് ഗ്രൂപ്പുകളിലെ വിജയ ശതമാനം:
സയന്‍സ് -88.62%
ഹ്യുമാനിറ്റീസ് -77.76%
കൊമേഴ്സ് -84.52%
ടെക്നിക്കല്‍ -87.94%
ആര്‍ട്ട് (കലാമണ്ഡലം) -98.75%
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറത്താണ്. ഏറ്റവും കുറവ് വയനാട്. കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ് -2234 എണ്ണം. www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളാണ് ഫലമറിയാന്‍ സന്ദര്‍ശിക്കേണ്ടത്.