തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ട് പിന്നാലെ KPCC പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡൻ
ഉറങ്ങുന്ന അധ്യക്ഷനെ നമുക്കിനിയും ആവശ്യമുണ്ടോ എന്ന് ചോദിച്ച് കൊണ്ടാണ് ഹൈബി ഈഡൻ ഫേസ്ബുക്കിൽ കുറുപ്പിട്ടത്.
Thiruvananthapuram: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം (Election Result) ഉണ്ടായതിന് തൊട്ട് പിന്നാലെ കെപിസിസി പ്രസിഡന്റിനേതിരെ ആഞ്ഞടിച്ച് കൊണ്ട് ഹൈബി ഈഡൻ എംപി രംഗത്തെത്തി. ഉറങ്ങുന്ന അധ്യക്ഷനെ നമുക്കിനിയും ആവശ്യമുണ്ടോ എന്ന് ചോദിച്ച് കൊണ്ടാണ് ഹൈബി ഈഡൻ ഫേസ്ബുക്കിൽ കുറുപ്പിട്ടത്. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേരിട്ട പരാജയത്തെ തുടർന്നാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഹൈബി ഈഡൻ വിമർശനവുമായി എത്തിയത്.
പ്രസിഡന്റിനെതിരെ വിമർശനുവുമായി എത്തിയെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രന്റെ (Mullapalli Ramachandran) പേരെടുത്ത് പറഞ്ഞിട്ടില്ല. പോസ്റ്റിട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്യുകയും കമ്മന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിൽ മാറ്റം ഉണ്ടാകുമെന്നും പരാജയം നേരിട്ടതിന്റെ കാരണങ്ങൾ ചർച്ച ചെയ്‌ത് വരികയാണെന്നും സൂചനകൾ ഉണ്ട്.
ALSO READ: പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന്; ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്
കേരളം നിയമസഭാ തെരഞ്ഞെടുപ്പ് (Election) ഫലം വന്നപ്പോൾ 40 വർഷത്തിൽ ആദ്യമായി കേരളത്തിൽ ഭരണ തുടർച്ച ഉണ്ടായിരിയ്ക്കുകയാണ്. സാധാരണയായി ഭരണവിരുദ്ധ വികാരമുണ്ടാകാറുള്ള കേരളത്തിൽ ഇത്തവണ 99 സീറ്റുകളോടെയാണ് എൽഡിഎഫ് വിജയം കൈവരിച്ചത്. യുഡിഎഫിന് 41 സീറ്റുകൾ നേടാൻ സാധിച്ചുള്ളൂ. .
ALSO READ: സി.പി.എം നിർണ്ണായക സെക്രട്ടറിയേറ്റ് യോഗം ഇന്ന്: മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണ ഇന്നറിയാം
നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രനും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. അഞ്ച് സീറ്റുകള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച കണ്ണൂരിൽ ശക്തമായ തിരിച്ചടിയുണ്ടായി. അതുപോലെ തന്നെ ഇരിക്കൂറിലും പേരാവൂരും പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. ബിജെപി വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മറിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്.
ALSO READ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം, രാജി സന്നദ്ധത അറിയിച്ച് കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരും
രണ്ടാം പിണറായി (Pinarayi Vijayan) മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 18 ചൊവാഴ്‌ച നടക്കും. ഇക്കാര്യത്തിൽ സിപിഎമ്മിലെ കേരളത്തിലെ പിബി മെമ്പർമാർ നടത്തിയ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. സത്യപ്രതിജ്ഞ കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് രാജ്ഭവനില്‍ വച്ചായിരിക്കും. സത്യപ്രതിജ്ഞയ്‌ക്ക് മുമ്പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് സിപിഎമ്മിലെ ധാരണ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...