Uthralikavu Pooram: ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാർഗനിർദേശങ്ങൾ; പ്രമേയം പാസാക്കി ഉത്രാളിക്കാവ് കോർഡിനേഷൻ കമ്മിറ്റി
High Court: ഉത്രാളിക്കാവ് പൂരം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ ഭാഗമായാണ് പ്രമേയം പാസാക്കിയത്.
തൃശൂർ: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി മാർഗനിർദേശത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ഉത്രാളിക്കാവ് പൂരം കോർഡിനേഷൻ കമ്മിറ്റി. ഉത്രാളിക്കാവ് പൂരം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ ഭാഗമായാണ് പ്രമേയം പാസാക്കിയത്.
ഉത്രാളിക്കാവ് പൂരം കോർഡിനേഷൻ കമ്മിറ്റിക്ക് പിന്നാലെ വിവിധ പൂരക്കമ്മിറ്റികളും പ്രതിഷേധം ശക്തമാക്കി. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി മാർഗനിർദേശങ്ങൾ പ്രകാരം പൂരം നടത്തുന്നത് വെല്ലുവിളിയായ പശ്ചാത്തലത്തിലാണ് വിവിധ പൂരക്കമ്മിറ്റികൾ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ പൂരം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട കോർഡിനേഷൻ കമ്മിറ്റി ഇത് സംബന്ധിച്ച് പ്രമേയം പാസാക്കി.
പ്രതിഷേധത്തിന്റെ ഭാഗമായി ആറാട്ടുപുഴ ക്ഷേത്രത്തിൽ പ്രതീകാത്മക പൂരം സംഘടിപ്പിക്കും. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി ആചാര സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.