കൊച്ചി:   വാളയാര്‍ പീഡനക്കേസിലെ (Walayar Casr) പ്രതികളെ വെറുതെ വിട്ട കീഴ്‌ക്കോടതി ഉത്തരവിനെതിരായി നൽകിയ അപ്പീലുകളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും പെണ്‍കുട്ടികളുടെ രക്ഷിതാക്കളും നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഇന്ന് വിധി പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന വിലയിരുത്തലിലാണ് പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്.   


Also Read: വാളയാര്‍ കേസ്: സര്‍ക്കാരിന്‍റെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു


എന്നാൽ കേസില്‍ പുനര്‍വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട സർക്കാർ കേസിൽ തുടരന്വേഷണത്തിന് തയാറാണെന്നും കോടതിയെ അറിയിക്കുകയായിരുന്നു. കേസ് അന്വേഷിച്ച പോലീസിന്റെയും, പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകൾ കാരണമാണ് പ്രതികളെ വെറുതെ വിട്ടതെന്നും സർക്കാർ വാദിച്ചു. 


മാത്രമല്ല തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണ കോടതിയ്ക്കും (Palakad Trial Court) വീഴ്ച സംഭവിച്ചുവെന്നാണ് സർക്കാർ വാദം.  അതുപോലെ തുടക്കം മുതലേ പോലീസ് പ്രതികൾക്ക് അനുകൂലമായിട്ടാണ് കേസ് അന്വേഷണവുമായി മുന്നോട്ടു പോയതെന്നും പെൺകുട്ടികളുടെ രക്ഷിതാക്കളും വ്യക്തമാക്കുന്നു. 


Also Read: 'നീതി കിട്ടാതെ തിരികെ പോകില്ല' -സത്യാഗ്രഹ സമരവുമായി വാളയാര്‍ പെണ്‍ക്കുട്ടികളുടെ അമ്മ


കഴിഞ്ഞ ഒക്ടോബറിലാണ് വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കീഴ്‌ക്കോടതി പ്രതികളെ വെറുതെ വിടുന്നത്. സർക്കാർ കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അപ്പീലിന്മേലുള്ള വാദത്തിനിടെ തുറന്നു സമ്മതിച്ചിരുന്നു. 2017 ജനുവരി 13 നും മാര്‍ച്ച്‌ 4 നുമാണ് 13 ഉം 9 ഉം പ്രായമുള്ള കുട്ടികളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  പ്രതികളുടെ പീഡനം സഹിക്കവയ്യാതെയാണ് ഈ കുട്ടികൾ ആത്മഹത്യ (Suicide) ചെയ്തത് എന്നാണ് കേസ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.