തിരുവനന്തപുരം: മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തിന് തിരിച്ചടിയായി ഹൈക്കോടതി വിധി .ആദ്യം സുപ്രീംകോടതി വിധി നടപ്പാക്കേട്ടെ എന്ന് ഹൈകോടതി വ്യക്തമാക്കി. . ഉത്തരവ്  വെള്ളിയാഴ്ചക്കകം നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു.


സുപ്രീം കോടതി വിധി ഉള്ളതിനാല്‍ ഇപ്പോൾ മറ്റൊന്നും ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും  പിന്നീട് സര്‍ക്കാരിന് ഈ കാര്യത്തില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.