ഇടുക്കി: മുൻ എംഎല്‍എ എസ് രാജേന്ദ്രന്റെ ഇക്കാ നഗറിലെ ഭൂമി ഏറ്റെടുത്ത റവന്യൂ വകുപ്പിന്റെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. ഏപ്രില്‍ ഇരുപതിനാണ് രാജേന്ദ്രന്റെ കൈവശമുള്ള ഇക്കാ നഗറിലെ 5.68 സെന്റ് സ്ഥലവും വീടും റവന്യൂ വകുപ്പ് ഏറ്റെടുത്തത്. ഈ ഭൂമിക്കുള്ള പട്ടയത്തിലെ സര്‍വേ നമ്പര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് രാജേന്ദ്രന്‍ ദേവകുളം സബ് കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സബ് കളക്ടര്‍ നടത്തിയ പരിശോധനയില്‍ ഈ സര്‍വേ നമ്പറില്‍ പട്ടയം നല്‍കിയിട്ടില്ലെന്നും നിലവിലുള്ള പട്ടയം വ്യാജമാണെന്നും കണ്ടെത്തി അപേക്ഷ തള്ളി. തുടര്‍ന്ന് രാജേന്ദ്രന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കി. അപ്പീല്‍ തള്ളിയതോടെയാണ് റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്തത്.


എന്നാല്‍ തന്റെ വാദം കേള്‍ക്കാതെ റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കങ്ങള്‍ സർക്കാരിന് നാണക്കേട് ഉണ്ടാക്കുന്നതായി രാജേന്ദ്രന്‍ പറഞ്ഞു. ഭൂമി സംബന്ധമായ ഉത്തരവ് കൈപ്പറ്റിയത് ഏപ്രില്‍ പതിനഞ്ചിനാണ്. എന്നാല്‍ ഏഴ് ദിവസത്തെ സാവകാശം പോലും തരാതെയാണ് ഭൂമി ഏറ്റെടുത്തതെന്നാണ് രാജേന്ദ്രന്റെ പരാതി. ഈ വാദം അംഗീകരിച്ചാണ് ഇപ്പോള്‍ കോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചിരിക്കുന്നത്.


ഏഴ് ദിവസത്തിനകം വീട് ഒഴിയണം; എസ് രാജേന്ദ്രന് ദേവികുളം സബ് കളക്ടറുടെ നോട്ടീസ്


കൊച്ചി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനോട് വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാ നഗറിലെ 7 സെൻറ് ഭൂമിയിൽ നിന്ന് ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


ഇത് പുറമ്പോക്കായതിനാൽ ഏഴ് ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസിൽ പറയുന്നത്.ദേവികുളം സബ് കളക്ടറുടെ നിർദ്ദേശ പ്രകാരം വില്ലേജ് ഓഫീസറാണ് നോട്ടീസ് നൽകിയിരിക്കുന്നത്
ഒഴിഞ്ഞു പോയില്ലെങ്കിൽ ബലമായി ഒഴിപ്പിക്കും എന്നാണ് നോട്ടീസിൽ പറയുന്നത്. ബലമായി ഒഴിപ്പിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട്  ദേവികുളം സബ് കളക്ടർ ഇടുക്കി എസ്പിക്ക് കത്തും നൽകിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.