കൊച്ചി : കിഫ്‌ബിക്കെതിരായ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റിൻറെ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു. ഡോ. തോമസ് ഐസക്കും കിഫ്‌ബിയും സമർപ്പിച്ച ഹർജികളിലാണ്‌ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് വിജി അരുണാണ് രണ്ട്‌ മാസത്തേക്ക് നടപടി സ്റ്റേ ചെയ്തത്.ഇഡിക്ക്‌ അന്വേഷണം തടരാമെന്നും കോടതി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

റിസർവ്‌ ബാങ്കിനെ കേസിൽ  കോടതി കക്ഷി ചേർത്തു. അടുത്തമാസം 15-ന് കേസ്‌ ‌ വീണ്ടും പരിഗണിക്കും.ഇ ഡി തുടർ സമർസുകൾ അയക്കുന്നതും ഹൈക്കോടതി മരവിപ്പിച്ചു. എന്തിൻറെ പേരിലാണ് തോമസ് ഐസക്കിനെ സമൻസ് അയച്ചു വിളിച്ച് വരുത്തിയതെന്ന് വ്യക്തമാക്കണമെന്ന് ഇഡി നേരത്തെ കോടതിയിൽ പറഞ്ഞത്.


ALSO READ: 'ശിവശങ്കർ ക്ഷേത്രത്തിൽവച്ച് താലിചാർത്തി; ഞാൻ അദ്ദേഹത്തിന്റെ പാർവതി; ആത്മകഥയുമായി സ്വപ്‌ന സുരേഷ്‌


കിഫ്‌ബിയോ താനോ ചെയ്‌ത കുറ്റമെന്തെന്ന്‌ നോട്ടീസിൽ പറഞ്ഞിട്ടില്ല. ഇഡി നൽകിയ നോട്ടീസ്‌ അവ്യക്തമാണ്‌. തന്നോട്‌ ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ നിലവിൽ ഇഡിയുടെ കൈവശമുള്ളവയാണ്‌. നോട്ടീസുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലക്കണം. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്നും തോമസ് ഐസക്ക്‌ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.