Kerala Congress: രണ്ടില ചിഹ്നത്തിൽ ജോസഫ് വിഭാഗം നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി പറയും
സിങ്കിൾ ബഞ്ചിന്റെ നടപടി പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജോസഫിന്റെ ഹർജി.
കൊച്ചി : കേരള കോൺഗ്രസ്സ് (എം)ലെ പടല പിണക്കങ്ങളും, പാർട്ടി വിടലുകൾക്കും പുറമെ ചിഹ്നം സംബന്ധിച്ചുള്ള തർക്കത്തിൽ വിധി ഇന്നറിയാം. കാലാകാലങ്ങളായി താനും തന്റെ പാർട്ടിയുടെ ചിഹ്നം തനിക്ക് തന്നെ വേണമെന്ന് പറഞ്ഞ ജോസ് കെ മാണിക്ക്(Jose K Mani) അനുകൂലമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് പി.ജെ ജോസഫ് അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ സിങ്കിൾ ബഞ്ച് ഇത് ശരിവെച്ചിരുന്നു.
എന്നാൽ വിധി ശരിവെച്ച സിങ്കിൽ ബഞ്ചിന്റെ(High Court) നടപടി പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജോസഫിന്റെ ഹർജി. ഡിവിഷൻ ബഞ്ചാണ് ഹർജി പരിശോധിക്കുന്നത്.ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങളിൽ കോടതി ഇടപെടുന്നില്ലാ എന്ന് വിലയിരുത്തലിലായിരുന്നു അന്ന് സിംഗിൾ ബെഞ്ചിന്റെ വിധി.
ALSO READ: കോൺഗ്രസിൽ കൂട്ടരാജി; 13 നേതാക്കൾ ബിജെപിയിലേക്ക്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...