Kadakkavoor POCSO Case: High Court കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം നൽകി

കേസ് മാതൃത്വത്തിന്റെ പവിത്രത അവ​ഗണക്കപ്പെട്ടെന്ന് കോടതിയുടെ നിരീക്ഷണം. കേസിനായി പുതിയ അന്വേഷണ സംഘം രൂപവത്കരിക്കാൻ കോടതിയുടെ നിർദേശം

Written by - Zee Malayalam News Desk | Last Updated : Jan 22, 2021, 02:02 PM IST
  • കേസ് മാതൃത്വത്തിന്റെ പവിത്രത അവ​ഗണക്കപ്പെട്ടെന്ന് കോടതിയുടെ നിരീക്ഷണം
  • കേസിനായി പുതിയ അന്വേഷണ സംഘം രൂപവത്കരിക്കാൻ കോടതിയുടെ നിർദേശം
  • നിലവിൽ നടക്കുന്ന അന്വേഷണത്തിന്റെ പുരോ​ഗതി അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്
  • കുട്ടിയുടെ ആരോ​ഗ്യവും മാനസിക നിലയും പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സമിതിയെ നിയമിക്കണമെന്നും കോടതി
Kadakkavoor POCSO Case: High Court കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം നൽകി

KOCHI: Kadakkavoor മകനെ അമ്മ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ യുവതിക്ക് ഹൈക്കോടതി ജാമ്യം നൽകി. കേസിനായി പുതിയ അന്വേഷണ സംഘം രൂപവത്കരിക്കാൻ കോടതിയുടെ നിർദേശം. അന്വേഷണ സംഘത്തെ വനിത IPS ഓഫീസർ നേതൃത്വം നൽകണമെന്ന് കോടതി പറഞ്ഞു. നിലവിൽ നടക്കുന്ന അന്വേഷണത്തിന്റെ പുരോ​ഗതി അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് മാതൃത്വത്തിന്റെ പവിത്രത അവ​ഗണക്കപ്പെട്ടെന്ന് കോടതിയുടെ നിരീക്ഷണം.

കർശന ഉപാധികളോടെയാണ് കോടതി അമ്മയ്ക്ക് ജാമ്യം നൽകിയത്. എന്നാൽ കേസുമായി (Kadakkavoor POCSO Case) ബന്ധപ്പെട്ട് യുവതിയെ കൂടുതൽ ചോ​ദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. എന്നാൽ കേസുമായി ബന്ധപ്പെട്ട് സ്വാധീനം നടത്താൻ ശ്രമിക്കരുതെന്നും കോടതി യുവതിക്ക് നി‌ർദേശം നൽകിട്ടുണ്ട്. ഒപ്പം അന്വേഷണങ്ങൾക്ക് എല്ലാ തരത്തിലുമുള്ള സഹകരണം നൽകണമെന്ന് അമ്മയോട് കോടതി അറിയിച്ചു. 

ALSO READ: Kadakkavoor Case: മൊബൈലിൽ നിന്നും നിർണായക തെളിവുകൾ അമ്മയുടെ ജാമ്യാപേക്ഷ എതിർത്ത് സർക്കാർ

കുട്ടിയുടെ ആരോ​ഗ്യവും മാനസിക നിലയും പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സമിതിയെ നിയമിക്കണമെന്നും കോടതി നിർദേശിച്ചു. സമിതിയിൽ ശിശു വിദഗ്ധനും മാനസികാരോ​ഗ്യ വിദ​ഗ്ധനുമുണ്ടാകണമെന്നും കോടതിയുടെ നിർദേശത്തിൽ പറയുന്നുണ്ട്. കൂടാതെ പിതാവിന്റെ പക്കൽ നിന്ന് കൂട്ടിയെ മാറ്റണമെന്നാവശ്യമുണ്ടെങ്കിൽ മാറ്റി താമസിപ്പിക്കാമെന്ന് കോടതി (High Court) അറിയിച്ചു. 

ALSO READ: കടയ്ക്കാവൂരിൽ 13 വയസ്സുകാരനെ പീഡിപ്പിച്ച സംഭവം: അമ്മയ്ക്ക് ജാമ്യം നിഷേധിച്ചു

നേരത്തെ ആദ്യം കേസ് പരി​ഗണിച്ച തിരുവനന്തപുരം പോക്സോ കോടതി (POCSO Court) അമ്മയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഇതെ തുടർന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അമ്മയ്ക്ക് ജാമ്യം നൽകുന്നതിനെതിരെ സർക്കാരിനായി ഹാജരായ പ്രൊസിക്യൂഷൻ വാദിച്ചിരുന്നു. കുട്ടിയ്ക്ക് നൽകികൊണ്ടിരുന്ന ചില മരുന്നകൾ അമ്മയുടെ പക്കൽ നിന്നും കണ്ടെത്തിയിരുന്നു. ഇത് ​ഗൗരവമുള്ളതാണെന്നാണ് പ്രൊസിക്യൂഷൻ്റെ വാദം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News