ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണമായ പകർപ്പ് സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിക്കും. തുടർന്ന് ആരോപണങ്ങളിൽ കോസെടുക്കേണ്ടതുണ്ടോ എന്ന കാര്യം ഹൈക്കോടതി പരിശോധിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് റിപ്പോർട്ട് പരി​ഗണിക്കുന്നത്. റിപ്പോർട്ടിന്റെ പൂർണമായ പകർപ്പ് സമർപ്പിക്കണമെന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ടിൽ പറയുന്ന ലൈം​ഗികാതിക്രമ ആരോപണത്തിൽ ക്രിമിനൽ കേസ് എടുക്കേണ്ടതുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ സിബിഐക്ക് വിടണമെന്ന ഹർജികളും കക്ഷി ചേരാൻ അനുമതി നൽകണമെന്ന് ചൂണ്ടികാട്ടി നടി രഞ്ജിനി സമർപ്പിച്ച ഹർജിയും ഇന്ന് പരിശോധിക്കും. ചൊവ്വാഴ്ച രാവിലെ 10.15ന് പ്രത്യേക കേസായിട്ടാണ് പരി​ഗണിക്കുന്നത്. 


Read Also: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്!


കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് അനുബന്ധ രേഖകളടക്കം പൂർണമായ റിപ്പോർട്ടിന്റെ ‌പകർപ്പാണ് സർക്കാർ ഇന്ന് മുദ്ര വച്ച കവറിൽ സമർപ്പിക്കുന്നത്. ജസ്റ്റിസുമാരായ എ.കെ ജയശങ്കർ നമ്പ്യാരും സിഎസ് സുധയും ചേർന്ന രണ്ടം​ഗ ബെഞ്ചാണ് റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരി​ശോധിക്കുന്നത്. പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പൊതുതാൽപര്യ ഹർജി പരി​ഗണിച്ചാണ് ഡിവിഷൻ ബെഞ്ചിനെ നിയോ​ഗിച്ചത്. 


നാല് വർഷത്തിന് ശേഷമാണ് സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങൾ ഒഴിവാക്കി കൊണ്ട് സർക്കാർ റിപ്പോർട്ട് പുറത്ത് വിട്ടത്. എന്നാൽ അതിൽ പറഞ്ഞിട്ടുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഇടപ്പെട്ടത്. 


മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച്, നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍, മാനസിക പീഡനങ്ങള്‍, ലിംഗ അനീതി, സൗകര്യങ്ങളുടെ അപര്യാപ്തത, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, ലഹരി ഉപയോഗം തുടങ്ങി നിരവധി ഗുരുതരമായ വിഷയങ്ങളാണ് 233 പേജുകളുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. 49-ാമത്തെ പേജിലെ 96-ാമത്തെ പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിരുന്നു. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയുള്ള റിപ്പോർട്ടാണ് സർക്കാർ പുറത്തുവിട്ടത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.