തിരുവനന്തപുരം: വാക്സിൻ വിതരണം (Vaccine policy) സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ടുന്ന വാക്സിൻ വാക്‌സിന്റെ വിതരണം സംബന്ധിച്ച്‌ നിലപാട് അറിയിക്കണമെന്ന് നേരത്ത തന്നെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷയത്തിൽ കേന്ദ്രം (Central Government)  നിലപാട് വ്യക്തമാക്കിയേക്കാനാണ് സാധ്യത. കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല വാക്‌സിന്‍ വിതരണമെന്നതും തീരുമാനം എടുക്കുന്നത് സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണെന്നുമാണ്  ഇതിനുള്ള അധികാരമെന്നും. കേന്ദ്രസര്‍ക്കാര്‍ വാക്കാല്‍ കഴിഞ്ഞ തവണ കോടതിയെ അറിയിച്ചിരുന്നു.


ALSO READ: കോൺഗ്രസ്സിൽ മാറ്റത്തിന് കളമൊരുങ്ങുന്നു: കെ.സുധാകരൻ കെ.പി.സി.സിയുടെ അമരത്തേക്ക്,വി.ഡി സതീശൻ പ്രതിപക്ഷ നേതാവാകും


ഹൈക്കോടതി നേരത്തെ തന്നെ വാക്‌സിന്‍ വിതരണത്തിലെ മെല്ലെപ്പോക്കില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വാക്‌സിന്‍ സൗജന്യമായി എല്ലാ പ്രായത്തില്‍ ഉള്ള വര്‍ക്കും നല്‍കണമെന്നും നിര്‍മാണത്തിന് അനുമതി താത്പര്യമുള്ള മരുന്ന് കമ്ബനികള്‍ക്ക് നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.


ALSO READ: Pinarayi 2.0: ചരിത്ര നിമിഷത്തിലേക്ക് കടക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ജനകീയ സർക്കാരിന്റെ രണ്ടാം ദൗത്യത്തിന് ഇന്ന് തുടക്കം


കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയ വാക്സിൻ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. മൂന്നരക്കോടി ജനങ്ങളുള്ള സംസ്ഥാനത്ത് വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കാൻ ഇനിയും കൂടുതൽ ഡോസ് വാക്സിൻ വേണ്ടി വരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക