തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഗവർണറുടെ സുരക്ഷ വർധിപ്പിച്ചു.
 ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ബുധനാഴ്ച മുതൽ ഏർപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്ഭവനും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാക്കിയും മാറ്റി.
 ഇത് വ്യക്തമാക്കുന്ന ബോർഡും രാജ്ഭവന് മുന്നിൽ സ്ഥാപിച്ചു. 
സുരക്ഷയ്ക്ക് മാത്രം അമ്പതോളം ഉദ്യോഗസ്ഥരാണ് ഇനിമുതൽ ഗവർണർക്കൊപ്പം ഉണ്ടാവുക.


നേരത്തെ ഇസഡ് കാറ്റഗറിയിലാണ് ഗവർണർക്ക് സുരക്ഷ ഒരുക്കിയിരുന്നത്. 
എന്നാൽ പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ അദ്ദേഹത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധങ്ങളുണ്ടായിരുന്നു. 
ഗവർണർ പങ്കെടുത്ത ചടങ്ങുകളിൽ തുടർച്ചയായി കരിങ്കൊടി പ്രതിഷേധവും അരങ്ങേറി.
 ഈ സാഹചര്യത്തിലാണ് ഗവർണറുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനമായത്.