തിരുവനന്തപുരം: തലസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം. വലിയ തുറ, ശംഖുമുഖം, അഞ്ചുതെങ്ങ് തീരത്താണ് പ്രക്ഷുബ്ധമായ കടല്‍ തീരത്തേക്ക് അടിച്ചു കയറുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പത്തിലധികം വീടുകള്‍ ഇതിനോടകം കടല്‍ക്ഷോഭത്തില്‍ തകര്‍ന്നിട്ടുണ്ട്. ശക്തമായ കടലാക്രമണം തുടരുന്നതിനാൽ കൂടുതൽ വീടുകൾ തകരുമോ എന്ന ആശങ്കയിലാണ് തീരദേശത്തെ ജനങ്ങള്‍. കാലംതെറ്റി വന്ന കടലാക്രമണം കണ്ട്പകച്ച് നില്‍ക്കുകയാണ് മത്യതൊഴിലാളികള്‍. വിശാലമായ മണല്‍തിട്ടയുള്ള തീരമാണ് ശംഖുമുഖം. വന്‍തിരകള്‍ തീരമാകെ കവര്‍ന്നുകഴിഞ്ഞു. വിഴിഞ്ഞത്തെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇത്രയും വലിയ തിരകള്‍ ശംഖുമുഖത്തേക്ക് എത്തിക്കുന്നതെന്നാണ് ഇവര്‍പറയുന്നത്. 


കന്യാകുമാരിയും കുളച്ചലുമടക്കമുള്ള തമിഴ്നാടിന്‍റെ ദക്ഷിണതീര മേഖലയില്‍ 2-3 മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകളുണ്ടാവുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായുള്ള കടല്‍ ക്ഷോഭമാണ് തിരുവനന്തപുരത്തുണ്ടായതെന്നാണ് കരുതുന്നത്. രണ്ട്ദിവസംകൂടി കടലാക്രമണം തുടരുമെന്ന് ദേശീയ സമുദ്രനിരീക്ഷണ കേന്ദ്രം അറിയിച്ചു.