2018-19 അധ്യായന വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലം രാവിലെ 11 മണിയ്ക്ക് ഔദ്യോഗികമായി  പ്രഖ്യാപിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.


പിആര്‍ഡി ലൈവ്, 'സഫലം' എന്നീ ആപ്ലിക്കേഷനുകളിലൂടെ ഫലമറിയാന്‍ സാധിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ് സ്‌റ്റോറിലും ഈ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.


4,27069 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. തുടര്‍ മൂല്യ നിര്‍ണ്ണയം. പ്രാക്ടിക്കല്‍, എഴുത്തു പരീക്ഷ എന്നിങ്ങനെ രണ്ടു  ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. 


രണ്ടായിരത്തോളം അക്ഷയ കേന്ദ്രങ്ങളില്‍ ഫലം അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.


പരീക്ഷ ഫലമറിയാന്‍ സന്ദര്‍ശിക്കേണ്ട വെബ്‌സൈറ്റുകള്‍:


dhsekerala.gov.in
https://results.kerala.nic.in 
www.prd.kerala.gov.in
www.results.itschool.gov.in