Higher Secondary Exam: 4.35 ലക്ഷം പേർ പരീക്ഷ എഴുതുന്നു, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് നാള തുടക്കം
അതേസമയം രണ്ടാം വർഷക്കാർക്കുള്ള വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷ സെപ്തംബര്‍ ഏഴുമുതല്‍ 16 വരെയും നടക്കും.
Trivandrum: ഇടവേളക്ക് ശേഷം സംസ്ഥാനത്ത് പ്ലസ് വൺ മോഡൽ പരീക്ഷകൾക്ക് നാളെ തുടക്കമാകും. സെപ്റ്റംബർ നാലുവരെയാണ് പരീക്ഷകൾ നടക്കുക. പരീക്ഷകളുടെ ടൈം ടേബിൾ ആഗസ്റ്റിൽ തന്നെ പുറത്തിറക്കിയിരുന്നു. കേരളത്തിലാകെ 4.35 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്. ഒാൺലൈനായായിരിക്കും പരീക്ഷകൾ നടക്കുക.
അതേസമയം രണ്ടാം വർഷക്കാർക്കുള്ള വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷ സെപ്തംബര്‍ ഏഴുമുതല്‍ 16 വരെയും നടക്കും. ഇതിനോടൊപ്പം 2,3,4 തിയതികളില്‍ പൊതുജനപങ്കാളിത്തത്തോടെ എല്ലാ ക്ലാസ്മുറികളും ശുചീകരിക്കും. പരീക്ഷ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉറപ്പു വരുത്തും. പരീക്ഷയ്‌ക്കെത്തുന്ന മുഴുവൻ വിദ്യാര്‍ഥികള്‍ക്കും യൂണിഫോം നിര്‍ബന്ധമാക്കാൻ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read: DCC President List : മുൻ MLA കെ.ശിവാദാസൻ നായരെയും KP അനിൽകുമാറിനെയും കോൺഗ്രസിൽ സസ്പെൻഡ് ചെയ്തു
എല്ലാ വിദ്യാർഥികൾക്കും www.dhsekerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ചോദ്യപ്പേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ടൈംടേബിള്‍ അനുസരിച്ച് അതത് സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപ്പേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അതേസമയം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യമാതൃകകള്‍ പരിചയപ്പെടുന്നതിനാണ് മോഡല്‍ എക്സാം നടത്തുന്നത്. പരീക്ഷ എഴുതിയതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനിലൂടെ തന്നെ അധ്യാപകരുമായി സംശയ നിവാരണം നടത്താം. ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളില്‍ നിന്ന് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...