Gold Rate: കുതിച്ചുയര്‍ന്ന് സ്വര്‍ണവില, മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. സ്വര്‍ണം പവന് 36,480 രൂപയും ഗ്രാമിന് 4,560 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്.
Kochi: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. സ്വര്‍ണം പവന് 36,480 രൂപയും ഗ്രാമിന് 4,560 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്.
അതേസമയം, ഈ സാമ്പത്തിക വര്‍ഷം തുടക്കം മുതല്‍ സ്വര്‍ണവില (Gold Rate) ഉയരുകയാണ്. ഏപ്രിലില്‍ 1,720 രൂപയാണ് പവന് വര്‍ദ്ധിച്ചത്. മെയ് മാസം ഇതുവരെ പവന് 1,440 രൂപയുടെ വിലവര്‍ധനവ് രേഖപ്പെടുത്തി. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് പവന് 35,040 രൂപ മെയ് 1, 2 തീയതികളിലാണ് രേഖപ്പെടുത്തിയത്.
Also Read: UAE: പുതിയ നിയമഭേദഗതി, വിദേശികള്‍ക്ക് 100% നിക്ഷേപത്തോടെ ബിസിനസ് തുടങ്ങാം
അതേസമയം, മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ (Gold Price) കാര്യമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം) ചുവടെ:
ബെംഗളൂരു: പവന്‍ 36,480 രൂപ
ചെന്നൈ: പവന്‍ 36,680 രൂപ
ഡല്‍ഹി: പവന്‍ 37,544 രൂപ
ഹൈദരാബാദ്: പവന്‍ 35,480 രൂപ
കൊല്‍ക്കത്ത: പവന്‍ 37,480 രൂപ
മുംബൈ: പവന്‍ 36,800 രൂപ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...