UAE: പുതിയ നിയമഭേദഗതി, വിദേശികള്‍ക്ക്​ 100% നിക്ഷേപത്തോടെ ബിസിനസ്​ തുടങ്ങാം

വിദേശ സംരംഭകര്‍ക്ക് പച്ചക്കൊടി കാട്ടി  യുഎഇ,  Commercial Companies Lawയില്‍ അടിമുടി മാറ്റം.

Written by - Zee Malayalam News Desk | Last Updated : May 21, 2021, 07:35 PM IST
  • കോവിഡ് വരുത്തിവച്ച സാമ്പത്തിക തകര്‍ച്ചയില്‍നിന്നും കരകയറാന്‍ കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ തങ്ങളുടെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കാനാണ് മിക്ക രാജ്യങ്ങളുടേയും ശ്രമം.
  • അതിന്‍റെ ഭാഗമായി Commercial Companies Lawയില്‍ കാര്യമായ മാറ്റങ്ങളാണ് UAE നടപ്പാക്കുന്നത്.
  • വിദേശികള്‍ക്ക്​ 100% നിക്ഷേപത്തോടെ ഇനി മുതല്‍ യു.എ.ഇയില്‍ ബിസിനസ് ആരംഭിക്കാം.
UAE: പുതിയ  നിയമഭേദഗതി, വിദേശികള്‍ക്ക്​ 100% നിക്ഷേപത്തോടെ ബിസിനസ്​ തുടങ്ങാം

Dubai: വിദേശ സംരംഭകര്‍ക്ക് പച്ചക്കൊടി കാട്ടി  യുഎഇ,  Commercial Companies Lawയില്‍ അടിമുടി മാറ്റം.

കോവിഡ് വരുത്തിവച്ച  സാമ്പത്തിക തകര്‍ച്ചയില്‍നിന്നും കരകയറാന്‍ രാജ്യങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്.  അതിന്‍റെ ഭാഗമായി പല രാജ്യങ്ങളും തങ്ങളുടെ വാണിജ്യ നയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുകയാണ്.  കൂടുതല്‍  വിദേശ നിക്ഷേപങ്ങള്‍ തങ്ങളുടെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കാനാണ്  മിക്ക രാജ്യങ്ങളുടേയും ശ്രമം.

അതിന്‍റെ ഭാഗമായി  Commercial Companies Lawയില്‍ കാര്യമായ മാറ്റങ്ങളാണ് UAE നടപ്പാക്കുന്നത്.  വിദേശികള്‍ക്ക്​ 100%  നിക്ഷേപത്തോടെ ഇനി മുതല്‍ യു.എ.ഇയില്‍ ബിസിനസ് ആരംഭിക്കാം.  ജൂണില്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. .യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രാലയമാണ്​ ഈ വിവരം പുറത്തുവിട്ടത്.

122 മേഖലകളിലെ സ്​ഥാപനങ്ങള്‍ക്കാണ്​ പൂര്‍ണ വിദേശ നിക്ഷേപം അനുവദിച്ചിരിക്കുന്നത്​. അതില്‍ മുഖ്യമായത് ടെക്നോളജിലും ഡിജിറ്റല്‍ മേഘലയുമാണ്.  അതേസമയം,  എണ്ണഖനനം, ഊര്‍ജോല്‍പാദനം, പൊതുഗതാഗതം, സര്‍ക്കാര്‍ സ്​ഥാപനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ വിദേശ നിക്ഷേപത്തിന്​ നിയന്ത്രണം ഉണ്ടായിരിക്കും. 

Also Read: അപകട സ്ഥലങ്ങളിൽ ഒത്തുകൂടിയാൽ 1000 ദിർഹം പിഴ: Abu Dhabi Police

നിലവിലെ നിയമമനുസരിച്ച്‌ ഫ്രീ സോണിന്​ പുറത്ത്​ ലിമിറ്റഡ്​ കമ്പനികള്‍  തുടങ്ങാന്‍​ 51 % ഓഹരി പങ്കാളിത്തം സ്വദേശിക്ക്​ നല്‍കണം. എന്നാല്‍, പുതിയ നിയമം വരുന്നതോടെ ഇതിനു മാറ്റം വരും. കമ്പനി ഉടമസ്​ഥാവകാശ നിയമങ്ങളില്‍ കാര്യമായ  മാറ്റങ്ങളാണ്​ യുഎഇ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.  പുതിയ തീരുമാനം നടപ്പാവുന്നതോടെ  കമ്പനി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  സ്​പോണ്‍സറെ തിരയേണ്ട  ആവശ്യമില്ല എന്നത്  വലിയ നേട്ടമാണ്. 

Also Read: കുട്ടികള്‍ക്ക് ഇനി ഫൈസര്‍ വാക്‌സിന്‍ നല്‍കാം, അനുമതി നല്‍കി UAE

കൂടാതെ, പുതിയ നിയമം അനുസരിച്ച് കമ്പനികളുടെ  70% ഷെയറുകളും ഓഹരിയായി പൊതുജനങ്ങള്‍ക്ക്​ വില്‍ക്കാം.  പഴയ നിയമം അനുസരിച്ച്   30% ഷെയറുകള്‍ വില്‍ക്കാന്‍ മാത്രമായിരുന്നു അനുമതി. 

UAE നടപ്പാക്കുന്ന പുതിയ നിയമങ്ങള്‍  ഏറ്റവുമധികം ആകര്‍ഷിക്കുക  വന്‍കിട ഇന്ത്യന്‍ കമ്പനികളെയാണ് എന്നാണ് വിലയിരുത്തല്‍...
  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News