Liquor Price: ഫെബ്രുവരി ഒന്ന് മുതല്‍ മദ്യത്തിന് വില കൂടും
മദ്യപാനികളുടെ പോക്കറ്റ് ലക്ഷ്യമിട്ട് സര്‍ക്കാര്‍, സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യ വില വര്‍ദ്ധനവ് പ്രാബല്യത്തില്‍...
തിരുവനന്തപുരം : മദ്യപാനികളുടെ പോക്കറ്റ് ലക്ഷ്യമിട്ട് സര്‍ക്കാര്‍, സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യ വില വര്‍ദ്ധനവ് പ്രാബല്യത്തില്‍...
അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ദ്ധിച്ചതിനാല്‍ മദ്യത്തിന്‍റെ വില (Liquor Price) കൂട്ടണമെന്ന് കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്കോ (Bevco) ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.
അടിസ്ഥാന വിലയില്‍ 30 രൂപ മുതല്‍ 40 രൂപ വരെയാണ് മദ്യത്തിന് (Liquor) കൂട്ടുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ബിയറിനും വൈനും വില കൂടില്ല. അതേസമയം, കോവിഡ് സെസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് നിലവില്‍ തീരുമാനമായിട്ടില്ല.
Also read: സംസ്ഥാനത്ത് മദ്യ വില കൂട്ടേണ്ടി വരും; അന്തിമ തീരുമാനം ബിവറേജ് കോർപ്പറേഷന്റെത്
കഴിഞ്ഞയാഴ്ചയാണ് മദ്യവില കൂട്ടണമെന്ന ആവശ്യവുമായി ബെവ്കോ സർക്കാരിനെ സമീപിച്ചത്. വിലയുടെ ഏഴ് ശതമാനം വർധനവ് വേണമെന്നായിരുന്നു ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.