കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഇന്ന് മുതൽ ഏകീകൃത കുർബാന നടത്തണമെന്ന നിർദ്ദേശം നടപ്പായില്ല. വത്തിക്കാൻ പ്രതിനിധിയാണ് ഇന്ന് മുതൽ ഏകീകൃത കുർബാന നടത്താൻ നിർദേശം നൽകിയത്. ഭൂരിഭാഗം പള്ളികളിലും ജനാഭിമുഖ കുർബാനയാണ് നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘർഷ സാധ്യത കണക്കിലെടുത്ത് സെന്റ് മേരീസ് ബസിലിക്കയിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വത്തിക്കാൻ പ്രതിനിധിയുടെ നിർദേശം പാലിക്കില്ലെന്നാണ് വിമത വിഭാ​ഗം ആദ്യം മുതൽ നിലപാട് സ്വീകരിച്ചിരുന്നത്. ഏകീകൃത കുർബാന അനുവദിച്ചില്ലെങ്കിൽ കുർബാന നിർത്തിവെക്കുമെന്ന് വൈദികർ വ്യക്തമാക്കി, എന്നാൽ അത് അവർക്ക് തീരുമാനിക്കാമെന്നും ചൊല്ലുന്നുണ്ടെങ്കിൽ ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കൂവെന്നുമായിരുന്നു വിമത വിശ്വാസി വിഭാഗത്തിന്റെ തീരുമാനം.


ALSO READ: Unified holy mass: ഏകീകൃത കുർബാനയിൽ പ്രതിഷേധം തുടരുന്നു; കുർബാന അർപ്പിക്കാനെത്തിയ വൈദികനെ തടഞ്ഞുവച്ചു


എറണാകുളം പറവൂരിലും അങ്കമാലിയിലും ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ വൈദികരെ വിമത വിഭാ​ഗം തടഞ്ഞു. എറണാകുളം പറവൂരിൽ കോട്ടക്കാവ് സെന്റ് തോമസ് ചർച്ചിലാണ് വൈദികനെ വിമത വിശ്വാസി വിഭാഗം തടഞ്ഞത്. അങ്കമാലി മഞ്ഞപ്രയിലെ പള്ളിയിലും വൈദികനെ വിമത വിഭാ​ഗം തടഞ്ഞു. രണ്ട് സ്ഥലങ്ങളിലും പോലീസ് ഉണ്ടായിരുന്നു. വൈദികനെ തടഞ്ഞതിനെ തുടർന്ന് രണ്ട് സ്ഥലങ്ങളിലും പ്രാർഥന നിർത്തിവച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഭൂരിഭാഗം പള്ളികളിലും ഇന്ന് രാവിലെ ജനാഭിമുഖ കുർബാനയാണ് നടത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.