പുതിയ പാഠ്യ പദ്ധതിയിൽ പഠിപ്പിക്കുന്നത് സ്വയം ഭോഗവും സ്വവർഗ രതിയും- രണ്ടത്താണിയുടെ പരാമർശം വിവാദത്തിൽ
വിദ്യാഭ്യാസ മേഖലയില്‍ പെണ്‍കുട്ടികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്
കണ്ണൂർ: പുതിയ പാഠ്യ പദ്ധതി പരിഷ്കരണം കൊണ്ട് ഉദ്ദേശിക്കുന്നത് സ്വയംഭോഗവും സ്വവർഗ രതിയും പഠിപ്പിക്കിലാണെന്ന് മുസ്ലിം ലീഗ് നേതാവ് അബ്ദുൾ റഹ്മാൻ രണ്ടത്താണി.പുതിയ പാഠ്യപദ്ധതി മതവിശ്വാസവും ധാര്‍മികതയും തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരില്‍ യുഡിഎഫിന്റെ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുന്നതിനിടയിലാണ് രണ്ടത്താണിയുടെ പരാമർശം.
വിദ്യാഭ്യാസ മേഖലയില്‍ പെണ്‍കുട്ടികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അവര്‍ വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. അതെല്ലാം സാധ്യമായത് അവരെ ഒരുമിച്ചിരുത്തിയിട്ടല്ല. കൗമാര പ്രായത്തില്‍ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒരുമിച്ചിരുത്തിയാല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടാകുമത്രേ. എന്നിട്ടോ പഠിപ്പിക്കേണ്ട വിഷയം കേള്‍ക്കുമ്പോഴാണ് .. സ്വയംഭോഗവും സ്വവര്‍ഗ രതിയും. അതല്ലേ ഹരം' - രണ്ടത്താണി പ്രസംഗത്തിൽ പറഞ്ഞു.
ഇതിനെതിരെ സമൂഹത്തിൻറെ വിവിധ തുറകളിൽ നിന്നും വലിയ തോതിൽ വിമർശനം ഉയർന്നു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നിലവിലെ പാഠ്യ പദ്ധതി പരിഷ്കരിക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...