Raja Pateriya Arrested: രാജ്യത്തെ രക്ഷിക്കാന്‍ പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവ് രാജാ പടേരിയ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ പന്നയിലെ പവായ് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റര്‍ ചെയ്തിരുന്നു.
ചൊവ്വാഴ്ച രാവിലെ മധ്യപ്രദേശ് പൊലീസ് ആണ് രാജാ പടേരിയയെ ദാമോ ജില്ലയിലെ അദ്ദേഹത്തിന്‍റെ വസതിയായ ഹട്ടയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം കോണ്‍ഗ്രസ് നേതാവിനെ പവായ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും
Damoh, Madhya Pradesh | Congress leader and former minister Raja Pateria detained by Panna Police from his residence, in connection with his alleged ‘kill Modi’ remarks. FIR was registered against him in Pawai of Panna yesterday. pic.twitter.com/Q62OUvGuM1
— ANI (@ANI) December 13, 2022
ആവേശം മൂത്ത് കോണ്‍ഗ്രസ് നേതാവ് തന്‍റെ പ്രസംഗത്തില്‍ പ്രധാനമന്ത്രിയെ കൊല്ലണമെന്ന് ആഹ്വാനം ചെയ്യുകയായിരുന്നു. ഇത് സംസ്ഥാനത്ത് മാത്രമല്ല, രാജ്യമൊട്ടാകെ വലിയ കോളിളക്കം സൃഷ്ടിച്ചു. കോണ്‍ഗ്രസ് നേതാവിന്‍റെ പ്രസ്താവനയെ ബിജെപി നേതാക്കൾ ശക്തമായി അപലപിച്ചു. മധ്യ പ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ വി ഡി ശർമ്മ വരെ തുടങ്ങിയവര്‍ ഈ പ്രസ്താവനയെ ശക്തമായി അപലപിച്ചു.
മധ്യപ്രദേശിൽ നടന്ന ജനസഭയ്ക്കിടെയാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ സംസ്ഥാന മന്ത്രിയുമായ രാജ പടേരിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പ്രസ്താവനകൾ നടത്തിയത്. "രാജ്യത്തിന്‍റെ ഭരണഘടനയേയും ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ആദിവാസികളുടെയും ഭാവിയും സംരക്ഷിക്കാൻ പ്രധാനമന്ത്രി മോദിയെ കൊല്ലാൻ തയ്യാറാകൂ, ഹത്യ എന്നാല്‍ പരാജയപ്പെടുത്താന്‍ തയ്യാറാകൂ' എന്നായിരുന്നു പടേരിയയുടെ പ്രസ്താവന.
ഇതിന് മുമ്പും ബിജെപിക്കെതിരെ രൂക്ഷമായ ആക്രമണം രാജ പടേരിയ നടത്തിയിട്ടുണ്ട്. അതേസമയം, നരേന്ദ്ര മോദിക്കെതിരെയുള്ള ഇത്തരം പ്രസ്താവനയെ കോൺഗ്രസ് നേതാക്കളും അപലപിച്ചു. രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്ക് ദീർഘായുസ്സ് നേരുന്നുവെന്ന് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷന്‍ കമൽനാഥ് ട്വീറ്റ് ചെയ്തു. ഇന്ന് സംസ്ഥാനത്ത് ഒരു നേതാവിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്, അതിൽ ഒരു കണികയെങ്കിലും സത്യമുണ്ടെങ്കിൽ, അത്തരം പ്രസ്താവനകളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു, കമൽനാഥ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, താൻ മോദിയെ കൊല്ലുന്നതിനെ കുറിച്ചല്ല, അടുത്ത തിരഞ്ഞെടുപ്പിൽ മോദിയെ പരാജയപ്പെടുത്തുന്നതിനെക്കുറിച്ചാണ് സംസാരിച്ചത് എന്ന് കോണ്‍ഗ്രസ് നേതാവ് രാജ പടേരിയ വിശദീകരണം നല്‍കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...