Mango Festival: `ഹൊ..! ഇത്രയേറെ മാമ്പഴങ്ങളുണ്ടോ ഈ ലോകത്ത്..?` തേനൂറുന്ന മാമ്പഴങ്ങളുമായി അനന്തപുരിയിൽ തേൻമാമ്പഴോത്സവം
വേൽക്കാലം മാമ്പഴക്കാലം കൂടിയാണ്. നാട്ടുമാവിലെ മാമ്പഴം എറിഞ്ഞിട്ട് കടിച്ച് കഴിച്ചിരുന്ന കാലം പൊയ്പോയ്. എങ്കിലും നാവിന്നും തേടുന്ന രുചികളിലൊന്നാണ് മാമ്പഴസ്വാദ്. അങ്ങനെയൊരു മാമ്പഴക്കാലം ഒരുക്കുകയാണ് തിരുവനന്തം പുത്തരിക്കണ്ടം മൈതാനത്തെ മാമ്പഴോത്സവം.
വിവിധയിനം മാമ്പഴങ്ങളുടെ വിപണന വിരുന്നൊരുക്കി തേൻ മാമ്പഴോത്സവം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ചു . തിരുവനന്തപുരം ട്രാവൻകൂർ കൾച്ചറൽ ഫോറത്തിന്‍റെ നേതൃത്വത്തിൽ സെന്‍റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്‍റെയും വിവിധ കാർഷിക സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശീയ മാമ്പഴോത്സവമേളയുടെ പ്രദർശനം എല്ലാ ദിസവും രാവിലെ 11 മുതൽ രാത്രി 9 വരെയാണ് നടക്കുന്നത്.
എല്ലാ വർഷവും കനക്കുന്നിൽ നടക്കാറുള്ള മേള ഇത്തവണ പ്രത്യേക സാഹചര്യങ്ങൾ കാരണം പുത്തരിക്കണ്ടം മൈതാനിയിലാണ് നടക്കുന്നത്. മേളയിൽ മല്ലിക, അൽഫോൻസ, മൽഗോവ, മൂവാണ്ടൻ, കർപ്പൂരം തുടങ്ങി 50 ലേറെ മാമ്പഴങ്ങളുടെ പ്രദർശന വിപണിയുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മാമ്പഴങ്ങളുടെ എണ്ണം കുറവാണെന്ന് സംഘാടകർ പറയുന്നു.
Read Also: ഏലയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം; അറിയാം ഏലയ്ക്കയുടെ അഞ്ച് ആരോഗ്യഗുണങ്ങൾ
കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കർഷകരിൽ നിന്ന് ശേഖരിച്ച മാമ്പഴങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ഒട്ടുമാവിൻ തൈകളും രണ്ടുവർഷം കൊണ്ട് കായ്ക്കുന്ന വിവിധയിനം മാവിൻ തൈകളും മേളയിൽ വിപണനം ചെയ്യുന്നു. കൂടാതെ, മാമ്പഴ പായസവും മാമ്പഴ ഹൽവയും മുതൽ മാമ്പഴ ഐസ് ക്രീമും വരെ ഉൾപ്പെടുന്ന വിശാലമായ ഭക്ഷ്യമേളയും മാമ്പഴോത്സവത്തിന്റെ ഭാഗമായുണ്ട്.
തേനിന്‍റെയും തേൻ മൂല്യവർധിത ഉൽപ്പനങ്ങളുടെയും പ്രദർശനവും വിപണിയും മേളയിലുണ്ട്. ഒപ്പം ഒരു കുടുംബത്തിനാവശ്യമായ എല്ലാ സാധനങ്ങളുടെയും വിപണിയും തേൻമാമ്പഴോത്സവത്തിൽ ഉൾപ്പെടുന്നു. വെറും മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന മാന്തൈകളും പ്ലാവുകളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തേൻമാമ്പഴോത്സവത്തിന്‍റെ പ്രചരണാർത്ഥം ഒരു നറുക്കെടുപ്പും ഇതിന്‍റെ സംഘാടകർ നടത്തുന്നുണ്ട്.
Read Also: Environment: പ്ലാസ്റ്റിക് മാലിന്യത്തെ തടവിലാക്കിയ വിദ്യാർത്ഥികൾ; മാറ്റത്തിന്‍റെ ഇക്കോ ബ്രിക് ചലഞ്ച്
ഇതിൽ വിജയിക്കുന്ന 20 പേർക്ക് നൂറ് കിലോ മാമ്പഴവും മറ്റ് ആകർഷക സമ്മാനങ്ങളും നൽകും. മാത്രമല്ല ഓരോ ദിവസവും വിസിറ്റ് ആന്‍റ് വിന്നിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്കും സമ്മാനങ്ങൽ നൽകുന്നു. കോവിഡ് പ്രതിസന്ധി കഴിഞ്ഞ് സംഘടിപ്പിക്കുന്ന മേളയായതിനാൽത്തന്നെ കർഷകർക്കും ഇത് വലിയൊരു ആശ്വാസമാകുകയാണ്.
മാമ്പഴോത്സവത്തിൽ പ്രദർശിപ്പിക്കുന്ന എല്ലാ മാമ്പഴങ്ങളും കീടനാശിനാശിനികൾ അടിക്കാതെ പൂർണ്ണമായും ജൈവം ആണെന്ന് ഇതിന്‍റെ സംഘാടകർ പറയുന്നു. പൊതു ജനങ്ങളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണങ്ങളാണ് മേളക്ക് ലഭിക്കുന്നത്. പ്രത്യേകിച്ച് സ്വന്തമായി മാമ്പഴ കൃഷി ചെയ്യാൻ സ്ഥലമില്ലാത്ത നഗരത്തിലെ മാമ്പഴ പ്രേമികൾക്ക് മേള ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണ് മേള. പ്രായമായവർ മുതൽ കൊച്ച് കുട്ടികൾ വരെ ഒട്ടനവധി ആൾക്കാരാണ് മാമ്പഴോത്സവം ദിനവും സന്ദർശിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...