ഏലയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം; അറിയാം ഏലയ്ക്കയുടെ അ‍ഞ്ച് ആരോ​ഗ്യ​ഗുണങ്ങൾ

പ്രകൃതിദത്തമായ ഒരു സുഗന്ധ ഘടകമെന്നതിലുപരി, ഏലയ്ക്കയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്

Written by - Zee Malayalam News Desk | Last Updated : Apr 16, 2022, 03:27 PM IST
  • ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഏലയ്ക്ക രോ​ഗങ്ങളും അണുബാധകളും തടയാൻ ഉത്തമമാണ്
  • മലബന്ധം, അസിഡിറ്റി, ഗ്യാസ്, വയറിളക്കം എന്നിവയെ പ്രതിരോധിക്കാൻ ഏലയ്ക്ക സഹായിക്കുന്നു
  • ഏലയ്ക്ക രക്തത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു
ഏലയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം; അറിയാം ഏലയ്ക്കയുടെ അ‍ഞ്ച് ആരോ​ഗ്യ​ഗുണങ്ങൾ

ഏലം സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയെന്നാണ് അറിയപ്പെടുന്നത്. ആരോ​ഗ്യ​ഗുണങ്ങൾ തന്നെയാണ് സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയെന്ന പേര് ഏലത്തിന് നേടിക്കൊടുത്തത്. മണം, സ്വാദ് എന്നിവയിൽ മികച്ചതാണ് ഏലയ്ക്ക. ഏലം, ഏലയ്ക്ക, ഏലൈച്ചി എന്നീ പേരുകളിലെല്ലാം ഈ ​സു​ഗന്ധദ്രവ്യം അറിയപ്പെടുന്നു. ഈ സുഗന്ധവ്യഞ്ജനം ചായയിലും മറ്റ് ഭക്ഷണങ്ങളിലും ചേർക്കുന്നത് വഴി രുചിയിൽ ഒരു വിസ്മയം തന്നെ തീർക്കാൻ സാധിക്കും. പ്രകൃതിദത്തമായ ഒരു സുഗന്ധ ഘടകമെന്നതിലുപരി, ഏലയ്ക്കയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഏലയ്ക്ക രോ​ഗങ്ങളും അണുബാധകളും തടയാൻ ഉത്തമമാണ്.

ALSO READ: കാരറ്റ് ജ്യൂസ് കുടിക്കാം; നിരവധിയാണ് ​ഗുണങ്ങൾ

ഏലയ്ക്ക കഴിക്കുന്നതിന്റെ അഞ്ച് ആരോ​ഗ്യ ​ഗുണങ്ങൾ:

1. ദഹനം മെച്ചപ്പെടുത്താൻ
ഏലയ്ക്കയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു. മലബന്ധം, അസിഡിറ്റി, ഗ്യാസ്, വയറിളക്കം എന്നിവയെ പ്രതിരോധിക്കാൻ ഏലയ്ക്ക സഹായിക്കുന്നു.

2. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ
ഏലയ്ക്കയുടെ ആന്റി ഓക്‌സിഡന്റ് ​ഗുണങ്ങളും ഡൈയൂററ്റിക് ഗുണങ്ങളും രക്തസമ്മർദ്ദമുള്ളവരെ സഹായിക്കുന്നവയാണ്. ഏലയ്ക്ക സാധാരണ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്നു. ഡൈയൂററ്റിക് ​ഗുണം ഉള്ളതിനാൽ, ഭക്ഷണത്തിൽ ഏലയ്ക്ക പതിവായി ഉപയോഗിക്കുന്നത് അമിത രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഏലയ്ക്കയിൽ ഉയർന്ന അളവിൽ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.

3. വായ് നാറ്റം അകറ്റാൻ
വായിലെ ദുർഗന്ധം അകറ്റാനും പല്ലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും ഏലയ്ക്ക വളരെ നല്ലതാണ്. ഭക്ഷണം കഴിച്ചതിന് ശേഷം ഒരു ഏലയ്ക്ക പതിയെ ചവച്ചരച്ച് കഴിക്കുന്നത് വായ്നാറ്റം അകറ്റാനും ദഹനം മെച്ചപ്പെടാനും സഹായിക്കുന്നു. ഉള്ളി, വെളുത്തുള്ളി പോലുള്ള രൂക്ഷ ​ഗന്ധമുള്ള ഭക്ഷണങ്ങളുടെ ​ഗന്ധം വരെ നീക്കം ചെയ്യാൻ ഏലയ്ക്ക സഹായിക്കും.

4. വിഷാദരോഗത്തെ നേരിടാൻ
മാനസിക പിരിമുറുക്കം, വിഷാദരോഗം എന്നിവ അനുഭവിക്കുന്ന വ്യക്തികൾക്കും ഏലയ്ക്ക വളരെ നല്ലതാണ്. ഏലയ്ക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ചായയിൽ ഏലയ്ക്ക ചേർക്കുന്നതും നിങ്ങൾക്ക് ഉന്മേഷം നൽകും. ഏലയ്ക്കയുടെ രുചിയും മണവും ഇന്ദ്രിയങ്ങളെ ശാന്തമാക്കാൻ സഹായിക്കുന്നു.

5. തടി കുറയ്ക്കാൻ
ദഹനം വേ​ഗത്തിലാക്കി, ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഒഴിവാക്കാൻ ഏലയ്ക്ക് സഹായിക്കുന്നു. ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കും. ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് വളരെ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ദഹനക്കേട്, മലബന്ധം എന്നിവയ്ക്കും ഏലയ്ക്ക ഒരു മികച്ച പരിഹാരമാണ്.

ALSO READ: Summer Foods: വേനൽക്കാലത്ത് പ്രതിരോധ ശേഷി കൂട്ടാൻ ബെസ്റ്റാണ്; ഈ അഞ്ച് പഴങ്ങള്‍

ദൈനംദിന ജീവിതചര്യയിൽ ഏലയ്ക്ക എങ്ങനെ ഉപയോഗിക്കാം:
തിളച്ച വെള്ളത്തിൽ കുറച്ച് ഏലയ്ക്ക കുരുക്കൾ ഇട്ട് കുടിക്കാം.
ഭക്ഷണത്തിന് ശേഷം ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കാം.
നല്ല ഉറക്കം ലഭിക്കാൻ, നിങ്ങളുടെ ഉറക്കസമയത്ത് പാലിൽ ഒരു നുള്ള് വീതം ഏലയ്ക്കയും മഞ്ഞളും കുരുമുളകും യോജിപ്പിച്ച് കുടിക്കാം.
ഹൽവ, പായസം തുടങ്ങിയവയിലും മധുരപലഹാരങ്ങളിലും ചേർത്ത് ഉപയോ​ഗിക്കാം.
ജലദോഷം, പനി എന്നിവയുടെ ചികിത്സയ്ക്കും സഹായിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News