Honey Trap: ചറപറ ഹണി ട്രാപ്പ്, കുടുങ്ങുന്നത് സാധാരണക്കാർ മാത്രമല്ല, പോലീസുകാരും, അന്വേഷണം തുടങ്ങി
കൊല്ലം റൂറല്‍ പൊലീസിലെ എസ്.ഐ ആണ് ഇവർക്കെതിരെ പരാതി നൽകിയത്
Trivandrum: ഉത്തരേന്ത്യൻ ഹണി ട്രാപ്പ് സംഘത്തിന് പിന്നാലെ കേരളത്തിലും ഹണി ട്രാപ്പ് വ്യാപകമാവുന്നു. പോലീസുകാരും ഹണി ട്രാപ്പ് സംഘത്തിൻറെ കെണിയിൽപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ കൊല്ലം അഞ്ചൽ സ്വദേശിനിക്കെതിരെ തിരുവനന്തപുരം പാങ്ങോട് പോലീസ് കേസെടുത്തു.
കൊല്ലം റൂറല്‍ പൊലീസിലെ എസ്.ഐ ആണ് ഇവർക്കെതിരെ പരാതി നൽകിയത്. അഞ്ചല്‍ സ്വദേശിയായ യുവതിക്കെതിരെയാണ് പരാതി. നിരവധി പോലീസുകാരാണ് ഇവരുടെ കെണിയിൽപ്പെട്ടതെന്നാണ് സൂചന. പോലീസ് ഇത് വിശദമായി അന്വേഷിച്ച് വരികയാണ്.\
ഇവർ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി. കൂടാതെ മാനസികമായും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. കൂടുതൽ പൊലീസുകാര്‍ ഹണിട്രാപ്പ് കെണിയില്‍ കുടുങ്ങിയതായാണ് വിവരം. ഫേസ്ബുക്കിലൂടെയാണ് യുവതി പൊലീസുകാരുമായി സൗഹൃദം സ്ഥാപിച്ചതെന്നാണ് സൂചന.
Also Read: ചന്ദ്രിക കള്ളപ്പണ കേസ്; K T Jaleel ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകും
ഹൈടെക് സെല്ലിന്‍റെ സഹായത്തോടെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ സൈബർ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിരവധി പേര്‍ക്ക് ലക്ഷങ്ങൾ നഷ്ടമായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...