തിരുവനന്തപുരം: വിവാദമായ എകെ ശശീന്ദ്രന്‍ ഫോണ്‍ വിളിക്കേസില്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ട് വാല്യങ്ങളിലായി 405 പേജ് റിപ്പോര്‍ട്ടാണ് പി എസ് ആന്റണി കമ്മീഷന്‍ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചത്. മാധ്യമങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും സ്വയം നിയന്ത്രണങ്ങളെയുംക്കുറിച്ച് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടെന്ന് പി എസ് ആന്റണി കമ്മീഷന്‍ പ്രതികരിച്ചു. സമഗ്രമായ റിപ്പോര്‍ട്ടാണ് താന്‍ സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രിയെ കണ്ട ശേഷം പുറത്തിറങ്ങിയ ജസ്റ്റിസ്‌ പി.എസ് ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. 


അതേസമയം അശുഭ ചിന്തയ്ക്ക് സ്ഥാനമില്ലെന്ന് എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയില്ലെന്നും മന്ത്രി സ്ഥാനത്തേക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അനുസരിക്കാത്തത് പ്രവര്‍ത്തകന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്മീഷനുമായി സഹകരിച്ചിട്ടുണ്ട്, കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടല്ല പീതാംബരന്‍ മാസ്റ്ററുടെ ഡല്‍ഹി യാത്രയെന്നും അദ്ദേഹം കാസര്‍ഗോഡ് പ്രതികരിച്ചു.