Trivndrum: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ വർദ്ധിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ധനകാര്യ മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് ജനപ്രതിനിധികളുടെ ഓണറേറിയം വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇപ്പോൾ അത് നടപ്പിലാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 2016 ലാണ് ഇതിനുമുമ്പ് ജനപ്രതിനിധികളുടെ ഓണറേറിയത്തിൽ വർധനവ് വരുത്തിയത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ അംഗങ്ങൾക്ക് സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് ജനറൽ പർപ്പസ് ഫണ്ടിൽ നിന്നും വർദ്ധനവ് നൽകുമെന്ന് മന്ത്രി വ്യക്തമാക്കി


ALSO READ : Kochi flat rape case: പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു; പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്


അതേസമയം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധ രൂക്ഷമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. സാമ്പത്തിക സ്ഥിതി രൂക്ഷമാണെങ്കിലും കടം വാങ്ങിച്ച് സാമ്പത്തിക രംഗം തകരാതെ മുന്നോട്ട്കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.