കൊച്ചി: കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ (Kochi flat rape case) പ്രതിയെ ഒളിവിൽ പോകുന്നതിന് സഹായിച്ച മൂന്ന് പേർ അറസ്റ്റിൽ. പ്രതി മാർട്ടിൻ ജോസഫിന് തൃശൂരിൽ താമസിക്കുന്നതിന് ഒളിത്താവളം ഒരുക്കിയ മൂന്ന് പേരാണ് പൊലീസ് പിടിയിലായത്. മാർട്ടിൻ ജോസഫിനായി പൊലീസ് അന്വേഷണം (Investigation) ഊർജിതമാക്കി.
പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫിന്റെ സഹോദരനും സുഹൃത്തുക്കളുമാണ് പിടിയിലായത്. ഇവർ ഉപയോഗിച്ചിരുന്ന വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് കണ്ണൂർ സ്വദേശിനിയായ യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
ALSO READ: ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി കൊച്ചിയിൽ ഒരാളെ അറസ്റ്റ് ചെയ്തു,35 പേർക്കെതിരെ കേസ്
എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് യുവതിയും മാർട്ടിൻ ജോസഫ് പുലിക്കോട്ടിലും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോൾ സുഹൃത്ത് കൂടിയായ മാർട്ടിനൊപ്പം യുവതി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ താമസിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതി നൽകിയിട്ടുള്ളത്. ശരീരം മുഴുവൻ പൊള്ളലേൽപ്പിക്കുകയും ക്രൂരമായ ലൈംഗിക പീഡനത്തിന് (Rape Case) ഇരയാക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ ശരീരം മുഴുവൻ പൊള്ളലേൽപ്പിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്ത് പോയ സമയത്താണ് യുവതി ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടത്.
മാർട്ടിനെ പിടികൂടുന്നതിനായി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യത്തിനായി മാർട്ടിൻ കോടതിയിൽ ഹർജി നൽകിയിരുന്നു. ഇക്കാര്യത്തിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. കേസ് നാളെയാണ് കോടതി പരിഗണിക്കുന്നത്.
ALSO READ: പരിസ്ഥിതി ദിനത്തിൽ കഞ്ചാവ് നട്ട് മൂന്ന് യുവാക്കൾ; കേസെടുത്ത് പൊലീസ്
മാർട്ടിൻ ജോസഫ് സ്വദേശമായ മുണ്ടൂരിലെത്തിയതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ പൊലീസ് കണ്ടെത്തിയിരുന്നു. മുണ്ടൂരിൽ എത്തിയെങ്കിലും ഇയാൾ വീട്ടിൽ പോയിരുന്നില്ല. സംഭവത്തിൽ ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തി രണ്ട് മാസം മുൻപാണ് പൊലീസിന് പരാതി ലഭിച്ചത്. എന്നാൽ പ്രതിയുടെ ഉന്നത സ്വാധീനം മൂലം അന്ന് അന്വേഷണം ശക്തമായിരുന്നില്ല. പിന്നീട് യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്ത് വന്നപ്പോഴാണ് പൊലീസ് ഉണർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്.
മാർട്ടിൻ ജോസഫിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് (Look out notice) പുറപ്പെടുവിച്ചിട്ടുണ്ട്. മാർച്ചിൽ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളയിരുന്നു. അന്ന് തന്നെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...