പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഹോട്ടലുകളിലും പാത്രക്കടകളിലും  തീർഥാടകരിൽ നിന്ന് അമിത വില ഈടാക്കുന്നതായി കണ്ടെത്തി. ജില്ലാ കലക്ടർ എ.ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് തീർഥാടകരിൽ നിന്ന് അമിതവില ഈടാക്കുന്നതായി കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സന്നിധാനത്തെ ഒരു ഹോട്ടലിൽ നാല് മസാല ദോശ വാങ്ങിയ തീർഥാടകരിൽ നിന്ന്  360 രൂപയാണ് ഈടാക്കിയത്. 228 രൂപ വാങ്ങേണ്ട സ്ഥാനത്താണ് 360 രൂപ വാങ്ങിയത്. എന്തുകൊണ്ടാണ് 360 രൂപ ബില്ല് നൽകിയതെന്ന് കലക്ടർ തിരക്കിയപ്പോൾ മസാലദോശയ്ക്ക് ഒപ്പം ചമ്മന്തി നൽകി എന്നായിരുന്നു മറുപടി. ഈ ഹോട്ടലിന് പിഴ ഈടാക്കാനും നോട്ടിസ് നൽകാനും കലക്ടർ എ.ഷിബു നിർദേശം നൽകി.


മറ്റ് ഹോട്ടലുകളിലും എത്തി തീർഥാടകരിൽ നിന്ന് ബില്ലുകൾ വാങ്ങി പരിശോധിച്ചു. ഇവിടെയെല്ലാം തീർഥാടകരിൽ നിന്ന് അമിതവില ഈടാക്കിയതായി കണ്ടു. നെയ്റോസ്റ്റിന് 49 രൂപയാണ് വിലയെങ്കിലും 75 രൂപയാണ് ഈടാക്കുന്നത്. പീസ് കറിക്ക് 48 രൂപയാണ്. ഇതിന് 60 രൂപ വാങ്ങി. പാലപ്പത്തിന് 14 രൂപയ്ക്ക് പകരം 20 രൂപ വാങ്ങി. പൊറോട്ട 15 രൂപയാണ്. ഹോട്ടലുകാർ ഈടാക്കുന്നത് 20 രൂപയാണ്.


ALSO READ: ശബരിമലയിലെ വരവ് 241 കോടി: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18.72 കോടി അധിക വരുമാനം


പാത്രക്കടകളിലും അമിതവില ഈടാക്കുന്നതായി കണ്ടെത്തി. തുടർച്ചയായി രണ്ടാം ദിവസമാണ് ജില്ലാ കലക്ടർ സന്നിധാനത്തെ കടകളിൽ പരിശോധന നടത്തുന്നത്. കടകളിൽ ശുചിത്വം ഇല്ലാത്തതായും ഗുണമേന്മ ഇല്ലാത്ത ഭക്ഷണം നൽകുന്നതായും കണ്ടെത്തി. അമിത വില ഈടാക്കിയ കടകളിൽ നിന്ന് പിഴ ഈടാക്കാനും നോട്ടീസ് നൽകാനും ബന്ധപ്പെട്ട ഉദ്യോഗഥർക്ക് നിർദേശം നൽകി.


ഇതനുസരിച്ച് മൂന്ന് കടകൾക്ക് നോട്ടീസ് നൽകി. പാണ്ടിത്താവളത്തിൽ  തീർഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങളും കലക്ടർ നേരിട്ട് വിലയിരുത്തി. ഡെപ്യൂട്ടി തഹസിൽദാർമാരായ ബി പ്രദീപ്, സുനിൽ കുമാർ എന്നിവരും കലക്ടർക്കൊപ്പം പരിശോധനയിൽ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.