തിരുവനന്തപുരം: പിജി ഡോക്ടർമാർക്ക് പിന്നാലെ മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജൻമാരും സമരത്തിലേക്ക്. ഹൗസ് സർജൻമാർ നാളെ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. അത്യാഹിതം, കൊവിഡ് ഡ്യൂട്ടി ഒഴികെയുള്ള എല്ലാ സർവീസുകളും ബഹിഷ്‌കരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച രാവിലെ എട്ട് മുതൽ ചൊവ്വാഴ്ച രാവിലെ എട്ട് വരെയാണ് പണിമുടക്ക്. ഡോക്ടർമാർ നാളെ ഒപി, വാർഡ് എന്നിവ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. വാർഡുകളിലും ഒപികളിലും രോഗികൾ കടുത്ത ദുരിതത്തിലാണ്. ജൂനിയർ ഡോക്ടർമാരുടെ നിയമനം വേഗത്തിലാക്കി പ്രതിസന്ധി മറികടക്കാനാണ് അധികൃതരുടെ ശ്രമം.


ALSO READ: Doctors strike | ഡോക്ടർമാരുടെ സമരം രോ​ഗികളെ ബുദ്ധിമുട്ടിലാക്കുന്നു; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ


ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക് വിളിക്കണമെന്ന് സമരം ചെയ്യുന്ന ഡോക്ടർമാർ ആവശ്യപ്പെടുന്നു. എന്നാൽ പ്രശ്‌നങ്ങൾ ചർച്ച നടത്തി പരിഹരിച്ചതാണെന്നും ഇനി ചർച്ചയ്‌ക്കില്ലെന്നുമാണ് സർക്കാർ നിലപാട്. ഒന്നാം വർഷ പിജി അലോട്ട്മെന്റ് വൈകിയതോടെ കടുത്ത ജോലിഭാരമാണ് പിജി ഡോക്ടർമാർ നേരിടുന്നത്. ഇതേ തുടർന്നാണ് പിജി ഡോക്ടർമാർ പ്രതിഷേധം ശക്തമാക്കിയത്.


നീറ്റ്-പിജി പ്രവേശനം നീളുന്നത് മൂലം ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരെ നിയമിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അക്കാര്യത്തിൽ ഇതുവരെ ഒരു വ്യക്തതയുമില്ലെന്ന് ഡോക്ടർമാർ പറയുന്നു. വാഗ്ദാനങ്ങൾ മാത്രമാണ് സർക്കാർ നൽകുന്നതെന്നും ഒന്നും നടപ്പിലാക്കുന്നില്ലെന്നും ഡോക്ടർമാർ ആരോപിച്ചു. സമരത്തിനെതിരെ സർക്കാർ എന്ത് നടപടിയെടുത്താലും പിന്നോട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.